റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​നു കോ​ടി​ക​ൾ; കാ​ത്തി​രി​പ്പുകേ​ന്ദ്രം ഇ​നി​യു​മി​ല്ല
Friday, May 20, 2022 11:15 PM IST
അ​മ്പ​ല​പ്പു​ഴ: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് റോ​ഡ് പു​ന​ർ നി​ർ​മി​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും യാ​ത്ര​ക്കാ​ർ​ക്ക് കാ​ത്തി​രി​പ്പു കേ​ന്ദ്ര​മി​ല്ല. വെ​യി​ലും മ​ഴ​യു​മേ​റ്റ് ദു​രി​ത​ത്തി​ലാ​യി യാ​ത്ര​ക്കാ​ർ. അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്കി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രാ​ണു ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.
70 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച​ത്. നി​ർ​മാ​ണ കാ​ല​യ​ള​വി​ൽ​ത്ത​ന്നെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​നി​ൽ ഒ​രു വെ​യ്റ്റിം​ഗ് ഷെ​ഡ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​വി​ടെ വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന യാ​ത്ര​ക്കാ​ർ പെ​രു​മ​ഴ​യും പൊ​രി​വെ​യി​ലു​മേ​റ്റ് നി​ൽ​ക്കേ​ണ്ട ദു​ര​വ​സ്ഥ​യി​ലാ​ണ്. ക​ട​ക​ളു​ടെ മു​ന്നി​ലാ​ണ് പെ​രു​മ​ഴ​യി​ൽ യാ​ത്ര​ക്കാ​ർ നി​ൽ​ക്കു​ന്ന​ത്. സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കും. ഒ​പ്പം കാ​ല​വ​ർ​ഷം കൂ​ടി ശ​ക്ത​മാ​കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം വ​ർ​ധി​ക്കും.
ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ് അ​ട​ച്ച​തോ​ടെ അ​മ്പ​ല​പ്പു​ഴ വ​ഴി​യാ​ണ് ഇ​പ്പോ​ൾ കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ലും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തോ​ടെ തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു. ജം​ഗ്ഷ​നി​ൽ വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ച​മ്പ​ക്കു​ളം രാ​ധാ​കൃ​ഷ്ണ​ൻ, ക​രു​മാ​ടി മോ​ഹ​ന​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.