പൊ​ക്കാ​ളികൃ​ഷി വി​ള​വെ​ടു​പ്പും അ​രി വി​പ​ണ​ന ഉ​ദ്ഘാ​ട​ന​വും
Monday, November 29, 2021 10:15 PM IST
ചേ​ര്‍​ത്ത​ല: വെ​ട്ട​ക്ക​ല്‍ ബി ​ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ല്‍ നെ​ല്‍​കൃ​ഷി വി​ക​സ​ന​ത്തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച വെ​ട്ട​ക്ക​ല്‍ ഫാ​ര്‍​മേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ പൊ​ക്കാ​ളി കൃ​ഷി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​ന​വും ഗ്രാ​മം പൊ​ക്കാ​ളി അ​രി വി​പ​ണ​ന ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് പാ​ട​ശേ​ഖ​ര​ത്തി​ല്‍ ന​ട​ക്കും. ക​ര്‍​ഷ​ക​രും പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​രും ഉ​ള്‍​പെ​ട്ട​താ​ണ് ഫാ​ര്‍​മേ​ഴ്‌​സ് സൊ​സൈ​റ്റി. കൃ​ഷി​വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ​യും ബി ​ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ലാ​ണ് സൊ​സൈ​റ്റി. രാ​വി​ലെ 7.30ന് ​കൃ​ഷി​മ​ന്ത്രി പി.​പ്ര​സാ​ദ് വി​ള​വെ​ടു​പ്പും പൊ​ക്കാ​ളി അ​രി​വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത ദി​ലീ​പ് അ​ധ്യ​ക്ഷ​യാ​കും.