വി​ദ്യാ​ഭ്യാ​സവാ​യ്പ നി​ഷേ​ധി​ക്കു​ന്ന​തി​ൽ പ്രതിഷേധിച്ച് സ​ത്യ​ഗ്ര​ഹം തു‌​ട​ങ്ങി
Monday, November 29, 2021 10:13 PM IST
മ​ങ്കൊ​മ്പ് : നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ങ്ക് വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചു വെ​ളി​യ​നാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും കി​ട​ങ്ങ​റ​യി​ലെ ബാ​ങ്ക് പ​ടി​ക്ക​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു. കു​ട്ട​നാ​ട് നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി. രാ​ജീ​വ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ന​റാ ബാ​ങ്ക് റീ​ജയ​ണ​ൽ മാ​നേ​ജ​ർ, മ​റ്റ് റീ​ജയ​ണ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി രാ​മ​ങ്ക​രി പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ റി​ജോ ജോ​യി, എ​ൻ.​ജെ. ബെ​ന്നി​ച്ച​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സി.​വി. രാ​ജീ​വ്, ജി. ​സൂ​ര​ജ്, റ്റി.​ഡി അ​ല​ക്‌​സാ​ണ്ട​ർ, സി​ന്ധു സൂ​ര​ജ്, എ​ന്നി​വ​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. വാ​യ്പ അ​പേ​ക്ഷ​ക​ർ​ക്ക് അ​തു ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ മ​ധു ജ​നാ​ർ​ദന​ൻ, അ​ല​ക്‌​സാ​ണ്ട​ർ വാ​ഴ​യി​ൽ, എ.​കെ. ഷം​സു​ധ​ൻ, എ.​കെ. കു​ഞ്ച​റി​യ, റ്റി.​റ്റി. തോ​മ​സ്, ഡി.​ബി​ജോ​മോ​ൻ, ഷാ​ജി ചെ​റു​കാ​ട് തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.