തെ​രു​വു നാ​യ്ക്ക​ളെ ഒ​തു​ക്കാ​ൻ നടപടികളുമായി മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത്
Wednesday, September 22, 2021 10:18 PM IST
മു​ഹ​മ്മ: തെ​രു​വു​നാ​യ ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഊ​ര്‍​ജി​ത ന​ട​പ​ടി​ക​ള്‍​ക്കു തു​ട​ക്കം കു​റി​ച്ചു. തെ​രു​വു​നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ എ​ബി​സി പ​ദ്ധ​തി​യും പ​ഞ്ചാ​യ​ത്തി​ല്‍ പു​ന​രു​ജ്ജീ​വി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ക​ണി​ച്ചു​കു​ള​ങ്ങ​ര മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ദ​ര്‍​ശ​നാ ഭാ​യി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​യ നാ​യ്ക്ക​ളെ തി​രി​ച്ച​റി​യാ​നും രാ​ത്രി​കാ​ല​ത്ത് വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്കു ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും നാ​യ്ക്ക​ളു​ടെ ക​ഴു​ത്തി​ൽ തിളങ്ങുന്ന കോ​ള​റു​ക​ള്‍ ഇ​ടും. കൊ​ച്ചി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ള​ര്‍ അ​പ്പ് സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി രാ​ധി​ക വൊ​ക്കാ​ര്‍​ക്ക​റാ​ണ് കോ​ള​റു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 100 കോ​ള​റു​ക​ളാ​ണ് ഇ​വ​ര്‍ ല​ഭ്യ​മാ​ക്കി​യ​ത്.
പ​ദ്ധ​തി​ക്കാ​യി പ​ഞ്ചാ​യ​ത്ത് ര​ണ്ടു ല​ക്ഷം രൂ​പ നേ​ര​ത്തേ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.കൂ​ടു​ത​ല്‍ തു​ക ഇ​നി​യും വ​ക​യി​രു​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സി. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രീ​ത അ​നി​ല്‍, സു​ഖ​ലാ​ല്‍, ര​ത്‌​ന​മ്മ, വാ​ര്‍​ഡ് അം​ഗം ര​വി, മൃ​ഗാ​ശു​പ​ത്രി സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ജോ​ര്‍​ജ് വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.