വേ​ലി​യേ​റ്റം; കെ​ടു​തി​ക​ൾ നേ​രി​ടാ​ൻ ശാ​ശ്വ​ത​മാ​ർ​ഗം വേ​ണ​മെ​ന്ന്
Monday, June 14, 2021 9:57 PM IST
‌പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ലെ വേ​മ്പ​നാ​ട് കാ​യ​ലി​ൽനി​ന്നു​ള്ള ശ​ക്ത​മാ​യ വേ​ലി​യേ​റ്റം ത​ട​യാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ മേ​ഖ​ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വേ​ലി​യേ​റ്റം ത​ട​യു​ന്ന​തി​നു​ള്ള ശാ​സ്ത്രീയ പ​ഠ​നം ന​ട​ത്തി ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും സ​മ്മേ​ള​നം വി​ല​യി​രു​ത്തി. ഓ​ൺ​ലൈ​നാ​യി കൂ​ടി​യ സ​മ്മേ​ള​നം പ​രി​ഷ​ത്ത് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​ജി. ​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പി. ​ശ​ശി​ധ​ര​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.എം. ഡാ​നൂ​ബ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​ർ ഡി. ​സു​രേ​ഷ് വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി. ​ശ​ശി​ധ​ര​ൻ, ഡി ​സു​രേ​ഷ്, കെ​എം ഡാ​നൂ​ബ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ൽ പി.​ ബാ​ല​ച​ന്ദ്ര​ൻ, കെ.കെ.​ ഷി​ജി, യു. ​ര​ത്ന​പ്പ​ൻ, നി​ർ​വാ​ഹ​കസ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ൺ ലാ​ൽ, പി.​വി. ജോ​സ​ഫ്, ജ​യ​ൻ ച​മ്പ​ക്കു​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.