എം​പ്ലോ​യ​്ബി​ലി​റ്റി സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം
Tuesday, March 2, 2021 10:48 PM IST
ആ​ല​പ്പു​ഴ: നന്മ ​ഫൗ​ണ്ടേ​ഷ​ൻ ആ​ല​പ്പു​ഴ​യും ജെ​സി​ഐ ആ​ല​പ്പി​യും കൂ​ടി ആ​രം​ഭി​ച്ച എം​പ്ലോ​യ്​ബി​ലി​റ്റി സെ​ന്‍റ​ർ ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ ദു​ര​ന്ത ല​ഘൂ​ക​ര​ണ മേ​ധാ​വി മു​ര​ളി തു​മ്മാ​രു​കു​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​ർ, ഭി​ന്ന​ലിം​ഗ​ക്കാ​ർ, എ​ച്ച്ഐവി ബാ​ധി​ത​ർ, വി​ധ​വ​ക​ൾ, ഐ​ടി​ഐ​-ഐ​ടി​സി വി​ദ്യാ​ർ​ഥിക​ൾ എ​ന്നി​വ​ർ​ക്ക് തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​ന​വും തൊ​ഴി​ലും ന​ൽ​കും.
ആ​ധു​നി​ക ഇ​ല​ക്ട്രോ​ണി​ക് ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഓ​ൾ എ​ബൗ​ട്ട് ഇ​ന്ന​വേ​ഷ​ൻ​സ്, വി​കാ​സ് ഇ​ഗ്നോ സ്റ്റ​ഡി സെ​ന്‍റ​ർ, സ്പേ​സ് എ​ച്ച്ആ​ർ സൊ​ല്യൂ​ഷ​ൻ​സ് എ​ന്നി​വ​രാ​ണ് നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ആ​ധു​നി​ക ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മാ​ണം, ഗൃ​ഹാ​ധി​ഷ്ഠി​ത രോ​ഗീ പ​രി​ച​ര​ണം, ടെ​ലി കോ​ളിം​ഗ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്
ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​സി​ഐ ആ​ല​പ്പി പ്ര​സി​ഡ​ന്‍റ് ശ്യാം ​കു​റു​പ്പ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ആ​ല​പ്പു​ഴ രൂ​പ​ത പി​ആ​ർ​ഒ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി, സ​നാ​ത​ന​ധ​ർ​മ വി​ദ്യാ​ശാ​ല ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ആ​ർ. കൃ​ഷ്ണ​ൻ, ഓ​ൾ എ​ബൗ​ട്ട് ഇ​ന്ന​വേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ബോ​ണി​ഫ​സ് ഗാ​സ്പ​ർ, ജെ​സി​ഐ മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി ജി. ​കു​മാ​ർ, അ​ഡ്വ. ആ​ർ. മ​നോ​ജ് കു​മാ​ർ, പ്ര​ഫ. രാ​മാ​ന​ന്ദ്, ജെ​സി​ഐ പ​രി​ശീ​ല​ക​ൻ ജോ​ണ്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജെ​സി​ഐ ആ​ല​പ്പി​യു​ടെ നി​ശ​ബ്ദ സേ​വ​ക​ർ​ക്കു​ള്ള പു​ര​സ്കാ​രം കെഎസ്ഇ​ബി അ​ന്പ​ല​പ്പു​ഴ സെ​ക‌്ഷ​നി​ലെ ലൈ​ൻ​മാ​ൻ എ​ൻ.​ആ​ർ. ആ​ന്‍റ​ണി​ക്ക് ല​ക്ഷ്മി ജി. ​കു​മാ​ർ സ​മ്മാ​നി​ച്ചു.