നി​ല​യ്ക്ക​ലും പ​മ്പ​യി​ലും ബോ​ധ​വ​ത്ക​ര​ണ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചു ‌
Saturday, November 21, 2020 10:51 PM IST
‌ശ​ബ​രി​മ​ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​ല​യ്ക്ക​ല്‍, പ​മ്പ, സ​ന്നി​ധാ​നം, ശ​ര​ണ​പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബ​ഹു​ഭാ​ഷാ ബോ​ധ​വ​ത്ക​ര​ണ ബോ​ര്‍​ഡു​ക​ള്‍, ന​റു​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ച്ചു.

കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് തീ​ര്‍​ഥാ​ട​നം ന​ട​ത്തു​ന്ന​തി​നെ കു​റി​ച്ചും, മ​ല​ക​യ​റ്റ​ത്തി​നി​ടെ ഹൃ​ദ​യാ​ഘാ​തം, ശ്വാ​സം​മു​ട്ട​ല്‍ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ളും അ​ട​ങ്ങി​യ ആ​റു ഭാ​ഷ​യി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഇ​വ​യി​ലു​ള്ള​ത്.

കൂ​ടാ​തെ പ​മ്പ, നി​ല​യ്ക്ക​ല്‍, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് വി​വി​ധ ഭാ​ഷ​യി​ലു​ള്ള അ​നൗ​ണ്‍​സ്മെ​ന്‍റും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. ‌