കോ​ൺ​ഗ്ര​സ് ധ​ർ​ണ നടത്തി
Tuesday, July 14, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: സ്വ​ർ​ണ​ക്ക​ട​ത്തു​ മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സു​ മാ​യു​ള്ള ബ​ന്ധം ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തി.
കോ​ഴ​ഞ്ചേ​രി​യി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ടൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​ത​യി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ർ​മ​പ്പെ​രു​ന്നാ​ൾ

കു​ന്ന​ന്താ​നം: മു​ണ്ടു​കു​ഴി സെ​ന്‍റ് കു​ര്യാ​ക്കോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു പ​ള്ളി​യു​ടെ ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും.