ഗ​വി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന് ഇ​ൻ​വ​ർ​ട്ട​ർ കൈ​മാ​റി
Saturday, July 4, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​വി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ മു​ട​ങ്ങാ​തി​രി​ക്കാ​നും വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി പെ​രി​യാ​ർ ടൈ​ഗ​ർ ഡി​വി​ഷ​ൻ വെ​സ്റ്റ് പ​ന്പ റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​വ​ർ​ട്ട​ർ കൈ​മാ​റി. ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി.​വി​വേ​ക്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മ​ഹേ​ഷ്കു​മാ​ർ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജി​ജി​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.