കൃ​ഷി​വ​കു​പ്പും ഉ​ത്പ​ന്ന​ങ്ങ​ൾ സ്വീ​ക​രി​ക്കും ‌
Friday, April 3, 2020 10:06 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഴം, പ​ച്ച​ക്ക​റി എ​ന്നി​വ ക​ർ​ഷ​ക​രി​ൽ നി​ന്നു സം​ഭ​രി​ക്കും. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ ഇ​ക്കോ ഷോ​പ്പു​ക​ൾ, എ ​ഗ്രേ​ഡ് മാ​ർ​ക്ക​റ്റു​ക​ൾ, വി​എ​ഫ്പി​സി​കെ​യു​ടെ​യും ഹോ​ർ​ട്ടി​കോ​ർ​പി​ന്‍റെ​യും സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ​യാ​ണു സം​ഭ​ര​ണ​വും വി​ത​ര​ണ​വും ന​ട​ത്തു​ക. ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള ക​ർ​ഷ​ക​ർ 9048998558 (ഹോ​ർ​ട്ടി​കോ​ർ​പ് ജി​ല്ലാ മാ​നേ​ജ​ർ), 9961200145(കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, മാ​ർ​ക്ക​റ്റിം​ഗ് ) എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ‌ഫോ​ണ്‍ ന​ന്പ​രു​ക​ൾ: 9048998558, 9961200145.‌