കെ.എം. മാണി അനുസ്മരണം നടത്തി
1541670
Friday, April 11, 2025 4:09 AM IST
പത്തനംതിട്ട: കേരള കോൺഗ്രസ് നേതൃത്വത്തിൽ കെ.എം. മാണിയുടെ ആറാമത് അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറർ ഡോ. ഏബ്രഹാം കലമണ്ണിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി നേതാക്കളായ ജോർജ് കുന്നപ്പുഴ, എൻ. ബാബു വർഗീസ്, റോയി ചാണ്ടപ്പിള്ള, ദിപു ഉമ്മൻ, സാം മാത്യു വല്യക്കര, റോയി ഫിലിപ്പ്,
ജോജി കാവും പടിക്കൽ, വി.ജി. മത്തായി, തോമസ് വർഗീസ്, റിജു കാവും പാട്ട്, വി.സി. സഖറിയ, അനീഷ് വി. ചെറിയാൻ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസ തോമസ് മംഗലശേരിൽ എന്നിവർ പ്രസംഗിച്ചു.