വിദ്യാഭ്യാസ, തൊഴില്‍ മേഖലകള്‍ ആകര്‍ഷണീയമാകണം: ശിവദാസന്‍ നായര്‍
1443840
Sunday, August 11, 2024 3:44 AM IST
പത്തനംതിട്ട: യുവതലമുറയെ ആകര്‍ഷിക്കത്തക്കവിധം നമ്മുടെ വിദ്യാദ്യാസ, തൊഴില്‍ മേഖലകളില്‍ മാറ്റം ഉണ്ടാകണമെന്ന് മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായര്‍. ശാസ്ത്രവേദി ജില്ലാ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യജീവിത ബന്ധിയായ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അവയെക്കുറിച്ച് ആധികാരികമായി പഠിക്കുവാനും പരിഹാര മാര്‍ഗങ്ങള്‍ യഥാസമയം സര്‍ക്കാര്‍ ഇതര ഏജന്‍സികളെ അറിയിക്കുന്നതിനും തക്ക സംഘടനയായി ശാസ്ത്രവേദി മാറണമെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.ജില്ലാ കമ്മിറ്റി പ്രസിഡന്റ് സജി കെ. സൈമണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചു പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി മുന്‍ പ്രസിഡന്റ് പി.മോഹന്‍രാജ്, സതീഷ് പഴകുളം, റോജി പോള്‍ ഡാനിയേല്‍, ഗോപി മോഹന്‍, വര്‍ഗീസ് പൂവന്‍പാറ, റെനീസ് മുഹമ്മദ്, ഷിബു വള്ളിക്കോട്, ഷാജിമോന്‍, കൗണ്‍സിലര്‍ ആന്‍സി തോമസ്, ഫ്രെഡി ഉമ്മന്‍, തോമസ് ജോര്‍ജ്, അങ്ങാടിക്കല്‍ വിജയകുമാര്‍, മാത്യുസണ് പി. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
"ആനുകാലിക വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ പ്രസക്തി ' എന്ന വിഷയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് സാം ചെമ്പകത്തില്‍ ക്ലാസ് നയിച്ചു.