സമാധാന സന്ദേശ റാലിയുമായി വെണ്ണിക്കുളം എസ്ബിഎച്ച്എസ്എസ്
1443571
Saturday, August 10, 2024 2:56 AM IST
വെണ്ണിക്കുളം: രണ്ടാം ലോകമഹായുദ്ധകാലത്ത് അണുബോംബ് സ്ഫോടനത്തിന്റെ നാശത്തെ അടയാളപ്പെടുത്തുന്ന ഹിരോഷിമ, നാഗസാക്കി സ്മരണയിൽ സമാധാന സന്ദേശ റാലിയുമായി വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ.
ആണവ ആയുധങ്ങളുടെ വിനാശകരമായ ആഘാതത്തെക്കുറിച്ചും അത്തരം ഭീഷണികൾ ഇല്ലാത്ത ലോകത്തിനായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമാധാന സന്ദേശ റാലി നടത്തിയത്.
സകൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് ഏബ്രഹാം റാലി ഫ്ലാഗ് ഓഫ് ചെയ്തു. എൻഎസ്എസ്, സ്കൗട്ട്, ഗൈഡ്സ് സംഘടനകളുടെ ആഭിമുഖ്യത്തിലാണ് റാലി ക്രമീകരിച്ചത്.
ജിഷ തോമസ്, ബിനില ബേബി, സിമി ഡാനിയേല്‍, മിനി ഈപ്പന്, എബി പി. കുര്യാക്കോസ്, മോബി സി. ജേക്കബ്, ശിവപ്രിയ, നിമ തോമസ് എന്നിവർ പ്രസംഗിച്ചു. ദീപു ആർ. നായർ സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.