ആ​ന്‍റോ ആ​ന്‍റണി​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ സ്വീ​ക​ര​ണം
Saturday, April 20, 2024 3:35 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്കി​ൽ. ച​മ്പ​ക്ക​ര പ​ള്ളി​പ്പ​ടി​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം യു​ഡി​എ​ഫ് കോ​ട്ട​യം ജി​ല്ലാ ക​ൺ​വീ​ന​ർ ഫി​ൽ​സ​ൺ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​ക്കി​യ കേ​ന്ദ്ര സം​സ്ഥാ​ന ഭ​ര​ണ​ക​ക്ഷി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ട്ടി​മ​റി​ക്കാ​നു​ള്ള പൂ​ർ​ണ ശ്ര​മ​ത്തി​ലാ​ണെ​ന്ന് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ച് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ന്ത്യ മു​ന്ന​ണി​ക്ക് മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജി. ​രാ​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ജി​ജി അ​ഞ്ജ​നി, സേ​തു, ഷി​ൻ​സ് പീ​റ്റ​ർ, കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് സി.​വി. തോ​മ​സു​കു​ട്ടി, മു​സ്‌​ലിം ലീ​ഗ് നേ​താ​വ് അ​ബ്ദു​ൽ ക​രിം മു​സ​ലി​യാ​ർ, നൗ​ഷാ​ദ് ക​രി​മ്പി​ൻ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കൂ​ത്ര​പ്പ​ള്ളി, ക​റു​ക​ച്ചാ​ൽ, പ​ള്ളി​ക്ക​ത്തോ​ട്, എ​രു​മ​ത്ത​ല, കു​റ്റ​ത്തെ​ക്കേ​ൽ, ചി​റ​ക്ക​ട​വ് അ​മ്പ​ലം, പേ​ട്ട ക​വ​ല വ​ഴി കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു.