പേവി​ഷ​ബാ​ധ​യേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, April 19, 2024 1:14 AM IST
അ​ടൂ​ർ: പേവി​ഷ​ബാ​ധ​യേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. വെ​ള്ള​ക്കു​ള​ങ്ങ​ര പ​ര​വൂ​ർ കാ​ലാ​യി​ൽ പി.​എം. സൈ​മ​ണാ​ണ് (63) മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

ആ​ദി​ക്കാ​ട്ട്കു​ള​ങ്ങ​ര വാ​ഹ​നം പൊ​ളി​ച്ച് പാ​ർ​ട്സു​ക​ളാ​ക്കി വി​ൽ​ക്കു​ന്ന ക​ട​യി​ൽ ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 22 ന് ​നാ​യ ക​ടി​ച്ച​താ​യി ഡ​യ​റി​യി​ൽ സൈ​മ​ൺ എ​ഴു​തിവ​ച്ചി​രു​ന്നു.​ എ​ന്നാ​ൽ പ​ട്ടി ക​ടി​ച്ച വി​വ​രം മ​റ്റാ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ശാ​രീ​രി​ക അ​സ്വസ്ഥ​ത​യും കാ​ലുവേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് വീ​ടി​ന​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

അ​സ്വ​സ്ഥ​ത​ക​ൾ വ​ർ​ധി​ച്ച​തോ​ടെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ചവ​രെ ജോ​ലി​ക്കു പോ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഭാ​ര്യ: വ​ത്സ​മ്മ. മ​ക്ക​ൾ: അ​നീ​ഷ്, അ​നി​ത.