ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ബി​ജെ​പി ശ്ര​മം: മ​ന്ത്രി വാ​സ​വ​ൻ
Friday, April 19, 2024 1:14 AM IST
പ​ത്ത​നം​തി​ട്ട: ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെയും പേ​രി​ൽ ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ച് ഹി​ന്ദുരാ​ഷ്ട്രം രൂ​പീ​ക​രി​ക്കു​വാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ ഒ​ൻ​പ​താം വാ​ർ​ഡി​ലെ പ​ട്ടം​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​ അ​ദ്ദേ​ഹം.

ജ​നാ​ധി​പ​ത്യ ധ്വം​സ​നം ന​ട​ത്തി മ​ത​നി​ര​പേ​ക്ഷ​ത പി​ച്ചിച്ചീ ന്തി ഫെ​ഡ​റ​ൽ സം​വി​ധാ​നം അ​ട്ടി​മ​റി​ച്ചും ഏ​കാ​ധി​പ​ത്യ​ത്തി​ലൂ​ടെ പ​ഴ​യ ഫ്യൂ​ഡ​ൽ പാ​ര​മ്പ​ര്യം തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണ് ബി​ജെ​പി നേ​തൃ​ത്വം ന​ല്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു.

ടി. ​സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ഷ​ത വ​ഹി​ച്ചു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ന്മാ​രാ​യ കെ. ​അ​നി​ൽ​കു​മാ​ർ , ആ​ർ. സാ​ബു, അ​ബ്ദു​ൾ​മ​നാ​ഫ്, നൗ​ഷാ​ദ് ക​ണ്ണ​ൻ​ങ്ക​ര ,ഷാ​ഹു​ൽ ഹ​മീ​ദ്, നൂ​ർ​മ​ഹ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.