"സ്കൂ​ളു​ക​ളി​ലേ​ക്ക് ടേ​ബി​ൾ ടെ​ന്നീ​സ്' പ​ദ്ധ​തി
Thursday, April 18, 2024 4:23 AM IST
തി​രു​വ​ല്ല: സം​സ്ഥാ​ന ടേ​ബി​ൾ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ (ടി​ടി​എ​കെ) "സ്കൂ​ളി​ലേ​ക്ക് ടേ​ബി​ൾ ടെ​ന്നീ​സ്'​പ​ദ്ധ​തി ന​ട​പ്പാ​ക്കും. തി​രു​വ​ല്ല നി​ക്കോ​ൾ​സ​ൺ സി​റി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടേ​ബി​ൾ ടെ​ന്നീ​സ് ക​ളി​യി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ​ക്ക് ടേ​ബി​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​രോ ജി​ല്ല​യി​ലും ഒ​രു സ്കൂ​ളി​നാ​യി​രി​ക്കും അ​ക്കാ​ഡ​മി തു​ട​ങ്ങാ​ൻ ടേ​ബി​ൾ ന​ൽ​കു​ന്ന​ത്.

നി​ക്കോ​ൾ​സ​ൺ സ്കൂ​ളി​ന് വേ​ണ്ടി മെ​ത്രാ​പ്പോ​ലീ​ത്ത ടേ​ബി​ൾ ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ മാ​നേ​ജ​ർ ഗീ​ത ടി. ​ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ മെ​റി​ൻ മാ​ത്യു, അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പോ​ൾ, സെ​ക്ര​ട്ട​റി സു​നി​ൽ കോ​ശി ജോ​ർ​ജ്, ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ​ൻ ജേ​ക്ക​ബ്, കെ.​ഒ. ഉ​മ്മ​ൻ, നൈ​നാ​ൻ എം. ​കൊ​ച്ചി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.