താ​റാ​വ് ക​ർ​ഷ​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, April 18, 2024 4:14 AM IST
തി​രു​വ​ല്ല: താ​റാ​വ് ക​ർ​ഷ​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​റാ​വ് ക​ർ​ഷ​ക​നാ​യ മേ​പ്രാ​ൽ വേ​ലു​പ​റ​മ്പി​ൽ രാ​ജു (പാ​ച്ച​ൻ -67) വി​നെ​യാ​ണ് വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ മേ​പ്രാ​ൽ വി​ള​ക്കു​മ​രം പാ​യി​ക്ക​ണ്ടം ചി​റ​യി​ൽ എ​സ്. പ്ര​സൂ​ൺ (32), പെ​രി​ങ്ങ​ര കാ​ര​യ്‌​ക്ക​ൽ താ​മ​രാ​ൽ വ​ട​ക്കു​റ്റി​ശേ​രി​ൽ ശ്രീ​ജി​ത്ത് (43), ചാ​ത്ത​ങ്ക​രി പാ​ച്ചാ​ങ്കോ​ട്ട് ചി​റ​യി​ൽ പി.​എ​സ്. സു​രേ​ഷ് (സ​ന​ൽ -35) എ​ന്നി​വ​രെ സി​ഐ ബി.​കെ. സു​നി​ൽ കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച്ച രാ​ത്രി ഒ​ന്പ​തി​നാ​ണ് സം​ഭ​വം. രാ​ജു​വി​ന്‍റെ താ​റാ​വു​ക​ളെ നാ​യ ക​ടി​ച്ചു കൊ​ല്ലു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് രാ​ജു നാ​യ​യെ കൊ​ല​പ്പെ​ടു​ത്തി. പ്ര​സൂ​ൺ വ​ള​ർ​ത്തി​യി​രു​ന്ന നാ​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ലു​ള്ള പ​ക​യാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.