ഉ​പ​യോ​ക്താ​വ് അ​റി​യാ​തെ ഏ​ജ​ൻ​സി മാ​റ്റം, സി​ലി​ണ്ട​ർ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യി
Wednesday, April 17, 2024 3:47 AM IST
റാ​ന്നി: ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ പാ​ച​ക​വാ​ത​ക ക​ണ​ക്‌​ഷ​നു​ക​ൾ സ​മീ​പ സ്ഥ​ല​ത്തു​നി​ന്ന് വി​ദൂ​ര​ത്തി​ലു​ള്ള ഏ​ജ​ൻ​സി​യി​ലേ​ക്ക് മാ​റ്റു​ന്ന​താ​യി പ​രാ​തി. ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യു​ള്ള മാ​റ്റ​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം.

ആ​ധാ​റും ക​ണ​ക്‌​ഷ​ൻ ബു​ക്കു​മാ​യി ലി​ങ്കു​ചെ​യ്യാ​നെ​ത്തി​യ ഉ​പ​യോ​ക്താ​ക്ക​ൾ അ​വ മാ​റ്റി പ​ഴ​യ ഏ​ജ​ൻ​സി​യി​ലാ​ക്കി കി​ട്ടാ​ൻ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ര​ക്കം പാ​യു​ക​യാ​ണ്. നാ​റാ​ണം​മൂ​ഴി, പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഗ്യാ​സ് വി​ത​ര​ണം ചെ​യ്യു​ന്ന​ത് പെ​രു​നാ​ട് മാ​ർ​ക്ക​റ്റി​ൽ ഓ​ഫീ​സു​ള്ള ഇ​ൻ​ഡേ​ൻ ക​മ്പ​നി​യു​ടെ ഇ​മ്മാ​നു​വ​ൽ ഗ്യാ​സ് ഏ​ജ​ൻ​സി​യാ​ണ്. ഇ​വ​രു​ടെ ക​ള​ക്‌​ഷ​ൻ സെ​ന്‍റ​റാ​ക​ട്ടെ അ​ത്തി​ക്ക​യ​ത്തി​നു സ​മീ​പം ക​ണ്ണം​പ​ള്ളി​യി​ലാ​ണ്.

നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ​ള​രെ വേ​ഗ​ത്തി​ൽ സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ച്ചു ന​ൽ​കാ​നാ​കു​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, വാ​ഹ​നം വ​രാ​ത്ത ദി​വ​സ​ങ്ങ​ളിലും അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും ഇ​വ​രു​ടെ ക​ണ്ണം​പ​ള്ളി​യി​ലെ ഗോ​ഡൗ​ണി​ലെ​ത്തി സി​ലി​ണ്ട​റു​ക​ൾ നേ​രി​ട്ട് വാ​ങ്ങാ​നും ക​ഴി​യും.

എ​ന്നാ​ൽ, ബു​ക്കും ആ​ധാ​റും ലി​ങ്ക് ചെ​യ്യാ​ൻ ഇ​മ്മാ​നു​വ​ൽ ഏ​ജ​ൻ​സി​യു​ടെ പെ​രു​നാ​ട് ഓ​ഫീ​സി​ലെ​ത്തി​യ​വ​ർ ത​ങ്ങ​ളു​ടെ ക​ണ​ക്‌​ഷ​ൻ 10 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള റാ​ന്നി​യി​ലെ ഒ​രു ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലേ​ക്ക് വെ​ട്ടി​മാ​റ്റ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഏ​ജ​ൻ​സി മാ​റ്റം പാ​ച​ക​വാ​ത​ക ക​ന്പ​നി നേ​രി​ട്ടു ചെ​യ്ത​താ​ണെ​ന്നാ​ണ് ഏ​ജ​ൻ​സി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം.