ഐ​ടി​ഐ പ്ര​വേ​ശ​നം: അ​പേ​ക്ഷ നാളെവരെ
Monday, August 8, 2022 10:58 PM IST
റാ​ന്നി: ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ​യി​ല്‍ 2022 ലെ ​ഓ​ണ്‍​ലൈ​ന്‍ ഐ​ടി​ഐ പ്ര​വേ​ശ​ന​ത്തി​നു​ള​ള അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി നാളെ.
https://itiadmissions.kerala.gov.in എ​ന്ന ജാ​ല​കം അ​ഡ്മി​ഷ​ന്‍ പോ​ര്‍​ട്ട​ല്‍ വ​ഴി നേ​രി​ട്ടും, https://det.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ഉ​ള​ള ലി​ങ്ക് മു​ഖേ​ന​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഫീ​സാ​യ 100 രൂ​പ ഓ​ണ്‍​ലൈ​നാ​യി ന​ല്‍​ക​ണം. എ​ൻ​സി​വി​ടി ട്രേ​ഡു​ക​ളാ​യ ഇ​ല​ക്ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്ക് (ര​ണ്ട് വ​ര്‍​ഷം), ഡ്രാ​ഫ്റ്റ്സ്മാ​ന്‍ സി​വി​ല്‍ (ര​ണ്ട് വ​ര്‍​ഷം) എ​ന്നി​വ​യി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. ഫോ​ണ്‍: 0473 5 296 090 ,9496 515 015.

ക​ര്‍​ഷ​ക സ​ഭ

ഇ​ല​ന്തൂ​ര്‍: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ബ്ലോ​ക്ക് ക​ര്‍​ഷ​ക സ​ഭ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ഇ​ന്ദി​രാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ സാ​റാ ടി. ​ജോ​ണ്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​പി. രാ​ജേ​ഷ് കു​മാ​ര്‍, എ​ഡി​എ (ഇ​ന്‍ ചാ​ര്‍​ജ്) എ​സ്. ക​വി​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ബ്ലോ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ള്‍, മ​റ്റ് വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.