ജീ​വ​ന​ക്കാ​ര്‍ ആ​സ്ഥാ​നം വി​ട്ടു​പോ​ക​രു​തെ​ന്ന് നി​ർ​ദേ​ശം
Sunday, August 7, 2022 10:01 PM IST
പ​ത്ത​നം​തി​ട്ട: എ​ല്ലാ ജി​ല്ലാ​ത​ല വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും പ്രാ​ദേ​ശി​ക അ​ഥോ​റി​റ്റി​ക​ളു​ടെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ഓ​ഫീ​സു​ക​ളി​ല്‍ കൃ​ത്യ​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ഇ​ന്നു മു​ത​ല്‍ 10 വ​രെ​യാ​ണ് ഉ​ത്ത​ര​വി​ന് പ്രാ​ബ​ല്യം.
ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ത്ത​ര​വ്. ഗ​ര്‍​ഭി​ണി​ക​ള്‍, അം​ഗ​പ​രി​മി​ത​ര്‍, മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ നി​ല​വി​ല്‍ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ല. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ത​ഹ​സീ​ല്‍​ദാ​ര്‍​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തും ആ​വ​ശ്യ​മെ​ങ്കി​ല്‍ ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലെ മ​റ്റ് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​ന്ന​തി​നും അ​നു​മ​തി ന​ല്‍​കി.
വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട മേ​ല​ധി​കാ​രി​ക​ള്‍ ഉ​ട​ന്‍ ത​ന്നെ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യെ അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ 2005ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും.