ക​ര്‍​ഷ​ക സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് വാ​രാ​ച​ര​ണ​വും
Wednesday, July 6, 2022 10:20 PM IST
കോ​ഴ​ഞ്ചേ​രി: മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് വാ​രാ​ച​ര​ണ​വും ന​ട​ന്നു. പു​ന്ന​ക്കാ​ട് മ​ര്‍​ത്തോ​മ്മാ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷാ​കു​മാ​രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
പ​ച്ച​ക്ക​റി തൈ, ​വി​ത്ത്, വ​ളം, മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​വും ന​ട​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ര്‍ നി​ഖി​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.