മൂ​ന്നു മാ​സം; ജി​ല്ല​യി​ൽ ശേ​ഖ​രി​ച്ച​ത് 250 ട​ൺ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം
Friday, July 1, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: ഏ​പ്രി​ൽ മു​ത​ൽ ജൂ​ൺ വ​രെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ഹ​രി​ത ക​ർ​മ​സേ​ന മു​ഖേ​ന ക്ലീ​ൻ കേ​ര​ള ക​മ്പ​നി 250 ട​ൺ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു സം​സ്ക​രി​ച്ചു. പു​നഃ​ച​ക്ര​മ​ണേ യോ​ഗ്യ​മ​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് ആ​ർ​ആ​ർ​എ​ഫു​ക​ളി​ൽ എ​ത്തി​ച്ച് അ​രി​ഞ്ഞു റോ​ഡ് ടാ​റിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ന്നു. മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ന്പ​യി​നാ​യും പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
കാ​രി ബാ​ഗി​ൽ ജൈ​വ മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ കൂ​ട്ടി​കെ​ട്ടി വ​ലി​ച്ചെ​റി​യു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചാ​ൽ​ത്ത​ന്നെ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​കും.
ഇ​വ കൃ​ത്യ​മാ​യി ഹ​രി​ത ക​ർ​മ​സേ​ന​യ്ക്കു കൈ​മാ​റു​ക കൂ​ടി ചെ​യ്താ​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളെ ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്നു ത​ദ്ദേ​ശ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള ക്ലീ​ൻ കേ​ര​ള ക​ന്പ​നി ജി​ല്ലാ മാ​നേ​ജ​ർ ദി​ലീ​പ് കു​മാ​ർ പ​റ​ഞ്ഞു. പാ​യ്ക്ക​റ്റു​ക​ൾ അ​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങി​യും പ്ലാ​സ്റ്റി​ക് ബ​ദ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും ഉ​പ​യോ​ഗം കു​റ​ക്കു​ക​യും ശീ​ല​വ​ത്ക​ര​ണ​ത്തി​ൽ മാ​റ്റം ഉ​ണ്ടാ​കു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ലാ​സ്റ്റി​ക് നി​രോ​ധ​നം
ക​ർ​ശ​ന ന​ട​പ​ടി​ക​ളോ​ടെ
കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധ​നം കൂ​ടി വ​ന്ന​തോ​ടെ ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ ക്ലീ​ൻ​കേ​ര​ള ക​ന്പ​നി​ക്കു​ണ്ട്. 2020 ജ​നു​വ​രി​യി​ൽ​ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ പ്ലാ​സ്റ്റി​ക് നി​രോ​ധി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ നി​ല​ച്ചി​രു​ന്നു. കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള ക​മ്പ​നി​ക​ളി​ൽ ഉ​ത്പാ​ദ​നം ന​ട​ന്നി​രു​ന്ന​തി​നാ​ൽ ക്യാ​രി​ബാ​ഗു​ക​ളും മ​റ്റു​ള്ള​വ​യും കേ​ര​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വി​ൽ അ​ത്ത​രം പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ ക​മ്പ​നി​ക​ൾ​ക്ക് പൂ​ട്ടു​വീ​ഴും.