കു​ട്ടു​മ്മേ​ൽ - സ്വാ​മി​പാ​ലം റോ​ഡ് മെ​ച്ച​പ്പെ​ടു​ത്തി​യെ​ന്ന വാ​ദം ശ​രി​യ​ല്ലെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ
Monday, June 27, 2022 10:38 PM IST
തി​രു​വ​ല്ല: ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യ പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലെ കൂ​ട്ടു​മ്മേ​ൽ - സ്വാ​മി​പാ​ലം റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ൾ നി​ക​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യെ​ന്നു പൗ​ര​സൗ​മി​തി​യു​ടെ പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന പൊ​തു​ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ മ​ണ്ണി​ടാ​നാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ചെ​റി​യാ​ൻ എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.
ര​ണ്ടു വ​ർ​ഷ​ക്കാ​ല​മാ​യി താ​റു​മാ​റാ​യി കി​ട​ന്ന റോ​ഡി​ന്‍റെ റീ ​ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കാ​യി മാ​ത്യു ടി. ​തോ​മ​സ് എം‌​എ​ൽ​എ ത​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ പി​ന്നാ​ലെ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്.
ഒ​രു ലോ​ഡ് കൂ​റ്റ​ൻ ക​രി​ങ്ക​ൽ ക​ഷ​ണ​ങ്ങ​ൾ ഗ​ർ​ത്ത​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി നി​ര​ത്തി​യ​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം മ​റ​ച്ചു​വ​ച്ച് ഗ​ർ​ത്ത​ങ്ങ​ൾ അ​ട​ച്ച​ത് ത​ങ്ങ​ളു​ടെ മാ​ത്രം ശ്ര​മ​ഫ​ല​മാ​ണെ​ന്ന് പൗ​ര​സ​മി​തി അ​വ​കാ​ശ​പ്പെ​ട്ടി​രി​ക്കു​ന്ന​തും വി​ചി​ത്ര​മാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ഇ​ത് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണ്.
പൊ​തു​വ​ഴി​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​ന​പ്ര​തി​നി​ധി​ക​ളി​ലും നി​ക്ഷി​പ്ത​മാ​യി​രി​ക്കെ, കൂ​ട്ടു​മ്മേ​ൽ - സ്വാ​മി പാ​ലം റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പൗ​ര​സ​മി​തി​യു​ടെ മേ​ൽ​വി​ലാ​സ​വും, പ​ണ​പ്പി​രി​വി​ന്‍റെ ക​ണ​ക്കും പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടു.