ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സ്‌​കൂ​ളു​ക​ളു​ടെ വി​ക​സ​നം സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ്യ​ല​ക്ഷ്യം: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍
Thursday, May 19, 2022 10:33 PM IST
അ​ടൂ​ർ: ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ സ്‌​കൂ​ളു​ക​ളു​ടെ വി​ക​സ​നം സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ്യ​ല​ക്ഷ്യ​മാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. അ​ടൂ​ര്‍ ചൂ​ര​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി​എ​സി​ന്‍റെ പു​തി​യ കെ​ട്ടി​ടോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ള്‍​ക്കൊ​പ്പം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ്‌​കൂ​ളു​ക​ള്‍ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ദാ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ കു​ട്ടി​ക​ള്‍ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ വ​ലി​യ മു​ന്‍​ഗ​ണ​ന​യാ​ണു ന​ല്‍​കു​ന്ന​തെ​ന്നും ചി​റ്റ​യം കൂ​ട്ടി​ച്ചേ​ര്‍​ത്തു. എം​എ​ല്‍​എ ആ​സ്ഥി​വി​ക​സ​ന ഫ​ണ്ടാ​യ 50 ല​ക്ഷം രൂ​പ​യും ഗ​വ​ണ്‍​മെ​ന്‍റ് ഫ​ണ്ടി​ല്‍ നി​ന്നു​മു​ള്ള 50 ല​ക്ഷം രൂ​പ​യും ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ചാ​ത്ത​ന്നൂ​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടൂ​ര്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ ഡി. ​സ​ജി, ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ബി.​കൃ​ഷ്ണ​കു​മാ​ര്‍, ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ​കു​മാ​രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ മ​റി​യാ​മ്മ ത​ര​ക​ന്‍, ഉ​ഷ ഉ​ദ​യ​ന്‍, ഹെ​ഡ്മി​സ്ട്ര​സ് ബു​ഷ്റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.