താലൂക്ക് ആശുപത്രികളിലടക്കം കോവിഡ് പരിശോധനയില്ല
Tuesday, January 18, 2022 10:48 PM IST
പ​ത്ത​നം​തി​ട്ട: പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ കു​റ​വെ​ങ്കി​ലും പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കു​ക​ളി​ൽ കു​റ​വി​ല്ല. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ 6018 ആ​ളു​ക​ളാ​ണ് പു​തു​താ​യി കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് മു​പ്പ​തി​നു മു​ക​ളി​ലെ​ത്തി. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഓ​രോ മൂ​ന്നു​പേ​രി​ൽ ഒ​രാ​ൾ​ക്ക് വീ​തം കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

ജി​ല്ല​യി​ൽ ശ​രാ​ശ​രി പ​രി​ശോ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് 6000ൽ ​താ​ഴെ​യാ​ണ്. ഇ​തി​ലേ​റെ​യും സ്വ​കാ​ര്യ ലാ​ബു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. ഇ​ന്ന​ലെ 5869 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന​ത്. പ്ര​തി​ദി​നം 350 ലേ​റെ ആ​ളു​ക​ളു​ടെ സ്ര​വം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ക്കു​ന്നു​ണ്ട്.

കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ എ​ത്തു​ന്ന​വ​രി​ൽ മാ​ത്ര​മാ​യി പ​രി​ശോ​ധ​ന​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​രെ മാ​ത്ര​മേ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ന്നു​ള്ളൂ. റാ​ന്നി, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ഇ​ല്ലെ​ന്ന സ്ഥി​തി​യാ​യി​ട്ടു​ണ്ട്.

തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള വ​ള​രെ കു​റ​ച്ച് ആ​ളു​ക​ളെ മാ​ത്ര​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

മു​ന്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ​വ​രെ എ​ല്ലാ​ദി​വ​സ​വും പ​രി​ശോ​ധ​ന സൗ​ക​ര്യം ന​ൽ​കി​യി​രു​ന്നു. മൂ​ന്നാം​ത​രം​ഗ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് രോ​ഗം പ​ക​രു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തു​ക​യാ​ണ്. രോ​ഗം രൂ​ക്ഷ​മാ​കു​ന്നി​ല്ലെ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. പോ​സി​റ്റീ​വാ​കു​ന്ന​വ​രി​ൽ​പോ​ലും രോ​ഗം ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് വ​ള​രെ കു​റ​ച്ച് ആ​ളു​ക​ളി​ൽ മാ​ത്ര​മേ എ​ത്തു​ന്നു​ള്ളൂ. ഇ​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ളി​ൽ പോ​സി​റ്റീ​വാ​കു​ന്ന​വ​ർ​ക്ക് മ​രു​ന്ന് ന​ൽ​കി വീ​ടു​ക​ളി​ലേ​ക്ക് അ​യ​യ്ക്കാ​നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും താ​ത്പ​ര്യ​പ്പെ​ടു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രും മ​റ്റും ഇ​ല്ലാ​ത്ത​തും ചി​കി​ത്സ​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്നു​ണ്ട്. കോ​വി​ഡ് ബ്രി​ഗേ​ഡി​യ​ർ​മാ​രെ പി​രി​ച്ചു​വി​ട്ട​തോ​ടെ അ​വ​രു​ടെ സേ​വ​ന​വും ല​ഭ്യ​മ​ല്ലാ​താ​യി. ഇ​തോ​ടെ സി​എ​ഫ്എ​ൽ​ടി​സി​ക​ൾ തു​റ​ന്നാ​ലും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ട്.

നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രു​ന്ന​വ​ർ​ക്ക്
പ​രി​ശോ​ധ​ന​യി​ല്ല

കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യ​വ​ർ, നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​വ​ർ എ​ന്നി​വ​ർ ഏ​ഴു​ദി​വ​സ​ത്തി​നു​ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്താ​തെ ത​ന്നെ പു​റ​ത്തി​റ​ങ്ങാ​നു​ള്ള അ​നു​മ​തി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചെ​റി​യ ല​ക്ഷ​ണ​ങ്ങ​ൾ ഇ​വ​ർ​ക്കു​ണ്ടെ​ങ്കി​ൽ പോ​ലും സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യാ​ണ്. പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ന്ന​വ​രെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​ണ് പ​തി​വ്. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് 500 രൂ​പ​യും ആ​ന്‍റി​ജ​ന് 300 രൂ​പ​യു​മാ​ണ് സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ നി​ര​ക്ക്. ചി​ല ലാ​ബു​ക​ളി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യു​മാ​ണ്.

വീ​ടു​ക​ളി​ൽ പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശം

മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ നി​ന്നും വാ​ങ്ങു​ന്ന കി​റ്റു​പ​യോ​ഗി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന സ്വ​യം ന​ട​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന. ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്ന​വ​ർ വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ്. ഇ​വ​രു​ടെ ക​ണ​ക്ക് പു​റം​ലോ​ക​ത്തേ​ക്കെ​ത്തു​ന്നി​ല്ല. പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​കു​ന്ന​വ​രു​ടെ വ​ർ​ധ​ന​യ്ക്കൊ​പ്പം കി​റ്റു​പ​യോ​ഗി​ച്ചു​ള്ള ഫ​ല​ങ്ങ​ൾ ക​ണ​ക്കി​ൽ​പെ​ടു​ന്ന​തു​മി​ല്ല. 250 രൂ​പ​യാ​ണ് പ​രി​ശോ​ധ​നാ കി​റ്റി​ന്‍റെ നി​ര​ക്ക്. ര​ണ്ടാ​മ​തൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താം. അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫ​ലം ല​ഭ്യ​മാ​കു​ക​യും ചെ​യ്യും.

സാ​ർ​വ​ത്രി​ക രോ​ഗ​ബാ​ധ

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം രോ​ഗ​ബാ​ധി​ത​രാ​യി മാ​റു​ന്നു. എ​ല്ലാ മേ​ഖ​ല​യി​ലും കോ​വി​ഡ് പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ ഹാ​ജ​ർ നി​ല കു​റ​ഞ്ഞു തു​ട​ങ്ങി. പോ​ലീ​സു​കാ​ർ​ക്കി​ട​യി​ലും രോ​ഗ​ബാ​ധ ഏ​റി​ത്തു​ട​ങ്ങി. ശ​രാ​ശ​രി ര​ണ്ടോ മൂ​ന്നോ പേ​ർ നി​ല​വി​ൽ രോ​ഗ​ബാ​ധി​ത​രാ​യി. കെ​എ​സ്ആ​ർ​ടി​സി​യി​ല​ട​ക്കം രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​ണ്. സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​രും പി​ന്നാ​ലെ കു​ട്ടി​ക​ളും രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ണ്ട്. പ​ല സ്കൂ​ളു​ക​ളും നേ​ര​ത്തെ ത​ന്നെ അ​ട​ച്ചു. ക്ല​സ്റ്റ​റു​ക​ളാ​യി രൂ​പ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി.

കൂ​ടു​ത​ൽ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങും

കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി, പ​ത്ത​നം​തി​ട്ട, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ, തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് രോ​ഗ​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ​യ​നു​സ​രി​ച്ച് കി​ട​ത്തി​ചി​കി​ത്സ ല​ഭ്യ​മാ​ണെ​ന്ന് ഡി​എം​ഒ ഡോ.​എ​ൽ. അ​നി​താ കു​മാ​രി അ​റി​യി​ച്ചു.
പ​ന്ത​ളം അ​ർ​ച്ച​ന, റാ​ന്നി പെ​രു​നാ​ട് കാ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വ​യാ​ണ് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള സി​എ​സ്എ​ൽ​റ്റി​സി​ക​ൾ. കൂ​ടു​ത​ൽ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രു​ന്ന​താ​യും ഡി​എം​ഒ പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ടി​പി​ആ​ർ നി​ര​ക്കും ഓ​രോ ദി​വ​സ​വും വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഓ​രോ വ്യ​ക്തി​യും ത​യാ​റാ​യാ​ൽ മാ​ത്ര​മേ രോ​ഗ​വ്യാ​പ​നം കു​റ​ച്ചു കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ഡി​എം​ഒ അ​ഭി​പ്രാ​യ​പ്പെ​ട്ടു.