വാ​യ​ന പ​ക്ഷാ​ചാ​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, June 17, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പ​ത്ത​നം​തി​ട്ട ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും. ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ജ​യ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പ്ര​ഫ. ടി.​കെ.​ജി. നാ​യ​ര്‍ പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. ആ​ന​ന്ദ​ന്‍, സെ​ക്ര​ട്ട​റി ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
22 ന് ​ജി. ശ​ങ്ക​ര​പി​ള്ള അ​നു​സ്മ​ര​ണ​വും 30ന് ​പൊ​ന്‍​കു​ന്നം വ​ര്‍​ക്കി അ​നു​സ്മ​ര​ണ​വും ജൂ​ലൈ ഒ​ന്നി​ന് പി. ​കേ​ശ​വ​ദേ​വ് അ​നു​സ്മ​ര​ണ​വും എ​ന്‍.​പി. മു​ഹ​മ്മ​ദ് ജ​ന്മ​ദി​ന ആ​ഘോ​ഷ​വും ന​ട​ത്തും. ജൂ​ലൈ അ​ഞ്ചി​ന് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, തി​രു​ന​ല്ലൂ​ര്‍ ക​രു​ണാ​ക​ര​ന്‍ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കും.
കു​ട്ടി​ക​ള്‍​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​യ​നാ​നു​ഭ​വം ത​യാ​റാ​ക്ക​ല്‍, വാ​യ​നാ​ക്കു​റി​പ്പ് വീ​ഡി​യോ ത​യാ​റാ​ക്ക​ല്‍ എ​ന്നി​വ​യും എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ മീ​റ്റിം​ഗു​ക​ളും സം​ഘ​ടി​പ്പി​ക്കും. ക​ഥാ​പ്ര​സം​ഗ ക​ല​യി​ലെ കു​ല​പ​തി​യാ​യി​രു​ന്ന വി.​സാം​ബ​ശി​വ​ന്‍റെ ജ​ന്മ​ദി​ന​ത്തി​ല്‍ ലൈ​ബ്ര​റി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ ക​ഥാ​പ്ര​സം​ഗ​ക​ല​യി​ലെ സ​വി​ശേ​ഷ​ത​ക​ള്‍, കു​ട്ടി​ക​ളു​ടെ അ​വ​ത​ര​ണം തു​ട​ങ്ങി​യ​വ​യും ന​ട​ത്തും.
ജൂ​ലൈ ഏ​ഴി​ന് ഐ.​വി. ദാ​സ് ജ​ന്മ​ദി​നാ​ഘോ​ക്ഷം സം​ഘ​ടി​പ്പി​ക്കു​ക​യും വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങ് ന​ട​ത്തു​ക​യും ചെ​യ്യും.
പി.​എ​ന്‍. പ​ണി​ക്ക​ര്‍ ദേ​ശീ​യ വാ​യ​നോ​ത്സ​വം
പ​ത്ത​നം​തി​ട്ട: പി.​എ​ന്‍.​പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ ദേ​ശീ​യ വാ​യ​ന മ​ഹോ​ത്സ​വ​ത്തി​ന്‍റെ 25-ാം വാ​ര്‍​ഷി​കം, കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ക്കൊ​ല്ല​വും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ്‌​കൂ​ള്‍ -കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ലി​രു​ന്ന് ത​ന്നെ ആ​സ്വ​ദി​ക്കാ​നും പ​ങ്കെ​ടു​ക്കാ​നും ഓ​ണ്‍​ലൈ​നി​ലൂ​ടെ സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി നാ​ളെ രാ​വി​ലെ 11ന് ​നി​ര്‍​വ​ഹി​ക്കും. ക​ള​ക്ട​ര്‍ വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.
പി.​എ​ന്‍ പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സാ​ക്ഷ​ര​താ മി​ഷ​ന്‍, കു​ടും​ബ​ശ്രീ, ക്യാ​ന്‍​ഫെ​ഡ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഒ​രു മാ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ മാ​സാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ 50 ല​ക്ഷം വീ​ടു​ക​ളി​ല്‍ കു​ട്ടി​ക​ളും ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും പ​ങ്കാ​ളി​ക​ളാ​യി വാ​യ​ന​ദി​ന പ്ര​തി​ജ്ഞ​യെ​ടു​ത്ത് വാ​യ​ന​യു​ടെ സ​ന്ദേ​ശം ഉ​ള്‍​ക്കൊ​ള്ളും. വാ​യ​ന​ദി​ന​മാ​യ നാ​ളെ മു​ത​ല്‍ ജൂ​ലൈ 18 വ​രെ കു​ട്ടി​ക​ളി​ല്‍ വാ​യ​ന​ശീ​ല​വും അ​വ​രു​ടെ ക്രി​യാ​ത്മ​ക​ത​യും പ​രി​പോ​ഷി​പ്പി​ക്കാ​നു​ള്ള പ​രി​പാ​ടി​ക​ളാ​ണ് ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ക്ര​മീ​ക​രി​ച്ചി​രി​ച്ചി​ട്ടു​ണ്ട്.
ഓ​ണ്‍​ലൈ​നാ​യി ക്വി​സ്, പ്ര​സം​ഗം, ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു വീ​ട്ടി​ലി​രു​ന്നു​ത​ന്നെ പ​ങ്കാ​ളി​യാ​കു​ന്ന രീ​തി​യി​ലാ​ണു സ​ജ്ജീ​കി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ന്മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന 25 വെ​ബി​നാ​റു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.www.pnpanickerfoundation.org എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ജൂ​ണ്‍ 18-ന് ​ശേ​ഷം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഫോ​ണ്‍ മൊ​ബൈ​ല്‍ : 09400335076, 09810866406.
വാ​യ​നാ​വാ​രാ​ച​ര​ണം ‌
ആ​ലു​വ: വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ൺ മീ​ഡി​യ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ​യും ലി​റ്റ​റേ​ച​ർ ബോ​ർ​ഡ്, എ​ഡ്യൂ​ക്കേ​ഷ​ൻ ബോ​ർ​ഡ് എ​ന്നി​വ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​ത്രി 7.30ന് ​വാ​യ​നാ വാ​രാ​ചാ​ര​ണം സൂം ​പ്ലാ​റ്റ​ഫോ​മി​ൽ സം​ഘ​ടി​പ്പി​ക്കും.‌
റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ ജോ​സ് ജി. ​ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റീ​സ് ജെ. ​ബി. കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ദ്ധ സി​നി​മ സം​വി​ധാ​യ​ക​ൻ ബ്ലെ​സി വാ​യ​ന​യു​ടെ പു​തി​യ സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ. ​റോ​യ്സ് മ​ല്ല​ശേ​രി മോ​ഡ​റേ​റ്റ​റാ​കും. ‌‌