കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ലും കോ​വി​ഡ് പ​ട​രു​ന്നു
Monday, May 10, 2021 11:00 PM IST
കോ​ഴ​ഞ്ചേ​രി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന​ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ‌​ക്ക് തി​രി​ച്ച​ടി​യാ​യി. ആ​റ​ൻ​മു​ള, കോ​യി​പ്രം, ത​ണ്ണി​ത്തോ​ട്, കീ​ഴ്‌​വാ​യ്പൂ​ര് സ്റ്റേ​ഷ​നു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ നി​ര​വ​ധി പേ​ർ​ക്ക് ഇ​തി​നോ​ട​കം രോ​ഗം ബാ​ധി​ച്ചു.
പി​ക്ക​റ്റിം​ഗ്, ജീ​പ്പ്, മോ​ട്ടോ​ർ സൈ​ക്കി​ൾ പ​ട്രോ​ളിം​ഗ്, സെ​ക്ട​ർ മ​ജി​സ്‌​ട്രേ​റ്റ​ർ​മാ​രു​മാ​യി ചേ​ർ​ന്നു​ള്ള പ​ട്രോ​ളിം​ഗ് തു​ട​ങ്ങി​യ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന പോ​ലീ​സു​കാ​ർ​ക്കാ​ണ് ഏ​റെ​യും രോ​ഗം ബാ​ധി​ച്ച​ത്.
ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സു​കാ​രെ​ല്ലാം സ്റ്റേ​ഷ​ൻ ജോ​ലി വി​ട്ട് ഫീ​ൽ​ഡി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്.
അ​ധി​ക​ത്തി​ലു​ള്ള ജോ​ലി​ഭാ​ര​ത്തെ തു​ട​ർ​ന്ന് പി​രി​മു​റു​ക്ക​ത്തി​ലാ​ണ് പ​ല​രും ജോ​ലി ചെ​യ്യു​ന്ന​ത്. ഒ​രു സ്‌​റ്റേ​ഷ​നി​ൽ കു​റ​ഞ്ഞ​ത് ആ​റ് പി​ക്ക​റ്റിം​ഗ് എ​ങ്കി​ലും ഉ​ണ്ടാ​കും. പ​ല പോ​ലീ​സു​കാ​രും വാ​ക്സി​ൻ പോ​ലും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പി​ക്ക​റ്റിം​ഗി​ന് യൂ​ണി​ഫോം ധ​രി​ച്ച വി​മു​ക്ത ഭ​ട​ൻ​മാ​ർ, എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ പോ​ലീ​സ് സേ​ന​യി​ൽ നി​ന്ന് ത​ന്നെ വി​ര​മി​ച്ച​വ​ർ എ​ന്നി​വ​രെ​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​ക​ത്തി​ൽ ഇ​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.
കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ ക്വാ​റ​ന്‍റൈ​നീ​ൽ പോ​യി​ത്തു​ട​ങ്ങി​യ​തോ​ടെ പ​ല​യി​ട​ത്തും സേ​ന​യു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി.