പു​തി​യ രോ​ഗ​ബാ​ധി​ത​ർ കൂ​ടു​ത​ൽ മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യി​ൽ
Thursday, April 15, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ൾ​ക്കി​ടെ ജി​ല്ല​യി​ൽ പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും വ​ർ​ധ​ന. ചൊ​വ്വാ​ഴ്ച 373 പേ​രി​ലും ഇ​ന്ന​ലെ 395 പേ​രി​ലു​മാ​ണ് പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​ത്. പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം നൂ​റി​നു താ​ഴേ​ക്ക് എ​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ വ​ർ​ധ​ന​യാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ അ​ഞ്ചു പേ​ർ വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന​വ​രും, 44 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 346 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 11 പേ​രു​ണ്ട്. ജി​ല്ല​യി​ലെ 51 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗ​ബാ​ധി​ത​രു​ണ്ട്. നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യാ​ണ്. അ​ടൂ​ർ - 14, പ​ന്ത​ളം - 16, പ​ത്ത​നം​തി​ട്ട - 16, തി​രു​വ​ല്ല - 17 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ രോ​ഗ​ബാ​ധി​ത​ർ. മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 31, ആ​നി​ക്കാ​ട് - 25, റാ​ന്നി പെ​രു​നാ​ട്ടി​ൽ 26, ക​ല്ലൂ​പ്പാ​റ - 20, കു​ന്ന​ന്താ​നം - 12, ഇ​ര​വി​പേ​രൂ​ർ - 11, പ​ള്ളി​ക്ക​ൽ -10 എ​ന്നി​ങ്ങ​നെ പു​തി​യ രോ​ഗ​ബാ​ധി​ത​രു​ണ്ട്. ബു​ധ​നാ​ഴ്ച​ത്തെ ക​ണ​ക്കു​ക​ളി​ൽ ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ 16, കു​ന്ന​ന്താ​നം 18, മ​ല്ല​പ്പ​ള്ളി - 20, സീ​ത​ത്തോ​ട് - 21, പെ​രു​നാ​ട് - 14 എ​ന്നി​ങ്ങ​നെ രോ​ഗ​ബാ​ധി​ത​രു​ണ്ടാ​യി​രു​ന്നു.ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.21 ശ​ത​മാ​ന​വും ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി​നി​ര​ക്ക് 8.18 ശ​ത​മാ​ന​മാ​ണ്. കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു​പേ​ർ ബു​ധ​നാ​ഴ്ച മ​രി​ച്ചി​രു​ന്നു.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 63060 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 56936 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 51 പേ​രും ബു​ധ​നാ​ഴ്ച 60 പേ​രും രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 60286 ആ​ണ്. നി​ല​വി​ൽ 2585 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 9141 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും​കോ​വി​ഡ് പ​രി​ശോ​ധ​നാ കാ​ന്പെ​യ്ൻ
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും കോ​വി​ഡ് പ​രി​ശോ​ധ​നാ കാ​ന്പെ​യ്ൻ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി അ​റി​യി​ച്ചു ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പ്ര​സി​ഡ​ന്‍റു​മാ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ർ, ബ്ലോ​ക്ക്ത​ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യ അ​റി​യി​ച്ച​ത്
.ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ആ​യി​രി​ക്കും കാ​ന്പെ​യ്ൻ ക്ര​മീ​ക​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ളും സ​ജ്ജ​മാ​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ, രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ, സ്ഥാ​നാ​ർ​ഥി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​കു​ന്നു​ണ്ടെ​ന്നു വാ​ർ​ഡ്ത​ല സ​മി​തി​ക​ൾ ഉ​റ​പ്പു​വ​രു​ത്തും. വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രും പൊ​തു​ഇ​ട​ങ്ങ​ളി​ൽ പോ​കു​ന്ന​വ​രും 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മാ​യ​വ​രും പ​രി​ശോ​ധ​യ്ക്കു വി​ധേ​യ​രാ​ക​ണം. കോ​വി​ഡ് രോ​ഗി​ക​ളും രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രും നി​ർ​ബ​ന്ധ​മാ​യും ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​യ​ണം. ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചാ​ൽ മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സ്ഥാ​പ​നം മൂ​ന്നു മു​ത​ൽ നാ​ല് ദി​വ​സ​ത്തേ​യ്ക്ക് അ​ട​ച്ചി​ടു​ക​യും വേ​ണം. ജി​ല്ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​എ​ഫ്എ​ൽ​ടി​സി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ത്ത​ണ​മെ​ന്നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​ന് ആ​വ​ശ്യ​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്തി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ളി​ലേ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ്, വാ​ഹ​നം എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. പ​ത്ത​നം​തി​ട്ട മേ​രി മാ​താ സ്കൂ​ളി​ൽ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഇ​ന്ന് മു​ത​ൽ വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കും. ക്യാ​ന്പു​ക​ളി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്ക​ണം. നി​ല​വി​ലു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 40 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രി​ൽ മ​ര​ണ​നി​ര​ക്ക് വ​ർ​ധി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് അ​തി​തീ​വ്ര രോ​ഗ​വ്യാ​പ​ന​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഡി​എം​ഒ ഡോ.​എ.​എ​ൽ ഷീ​ജ അ​ഭ്യ​ർ​ഥി​ച്ചു.ഡി.​എം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ.​ഐ. ജ്യോ​തി​ല​ക്ഷ്മി, ആ​ർ.​സി.​എ​ച്ച്.​ഒ ഡോ.​സ​ന്തോ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​സി.​എ​സ് ന​ന്ദി​നി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ർ, ബ്ലോ​ക്ക്ത​ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു
ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി10,000 പേ​രെ പ​രി​ശോ​ധി​ക്കും
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള​ള എ​ല്ലാ​വ​രും ഇ​ന്നും നാ​ളെ​യു​മാ​യി പ്ര​ത്യേ​ക​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള​ള ക്യാ​ന്പു​ക​ളി​ൽ 10,000 കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള​ള​വ​ർ, പോ​ളിം​ഗ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ർ തു​ട​ങ്ങി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രും പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി സൗ​ജ​ന്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം. കൂ​ടാ​തെ 45 വ​യ​സി​ന് താ​ഴെ​യു​ള​ള​വ​രും ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​രു​മാ​യ സെ​യി​ൽ​സ്മാ​ൻ​മാ​ർ, ഡ്രൈ​വ​ർ​മാ​ർ, ഹോ​ട്ട​ൽ റെ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ദി​വ​സേ​ന 200 സാ​ന്പി​ളു​ക​ൾ വീ​തം ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. കൂ​ടാ​തെ ദി​വ​സേ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു വ​രു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ദി​വ​സേ​ന 100 മു​ത​ൽ 150 വ​രെ സാ​ന്പി​ളു​ക​ൾ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ളു​മു​ണ്ടാ​കും. ജി​ല്ല​യി​ലെ എ​ല്ലാ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും 100 വീ​ത​വും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ 50 വീ​ത​വും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശോ​ധ​നാ ക്യാ​ന്പു​ക​ൾ
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ചാ​ര​ണം, ഒൗ​ദ്യോ​ഗി​ക ജോ​ലി​ക​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കാ​യി ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ഇ​ന്നും നാ​ളെ​യും ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്രം പ്ര​ത്യേ​ക സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ൾ ന​ട​ത്തും.
രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് സ​മ​യം. നി​യോ​ജ​ക​മ​ണ്ഡ​ലം, പ​രി​ശോ​ധ​നാ സ്ഥ​ലം എ​ന്ന ക്ര​മ​ത്തി​ൽ: തി​രു​വ​ല്ല- താ​ലൂ​ക്ക് ആ​ശു​പ​ത്രി തി​രു​വ​ല്ല. റാ​ന്നി-​സി​എ​ഫ്എ​ൽ​ടി​സി റാ​ന്നി(​മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി). ആ​റ·ു​ള- സി​എ​ഫ്എ​ൽ​ടി​സി, മു​ത്തൂ​റ്റ്, കോ​ഴ​ഞ്ചേ​രി(​മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് ഹോ​സ്റ്റ​ൽ). കോ​ന്നി-​ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം പ്ര​മാ​ടം. അ​ടൂ​ർ-​വൈ​എം​സി​എ ഹാ​ൾ, അ​ടൂ​ർ. പ്ര​ത്യേ​ക പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ൾ​ക്ക് പു​റ​മെ ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി, പ​ത്ത​നം​തി​ട്ട, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ, കോ​ന്നി, റാ​ന്നി, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, വ​ല്ല​ന, ചാ​ത്ത​ങ്കേ​രി സി​എ​ച്ച്സി​ക​ൾ, എ​ഫ് എ​ച്ച് സി ​ഓ​ത​റ, സി​എ​ഫ്എ​ൽ​റ്റി​സി പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും സാ​ന്പി​ളു​ക​ൾ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.