പ്രതി​ഷേ​ധി​ക്കു​ന്ന​വ​രെ കു​റ്റ​വാ​ളി​യാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്
Monday, September 28, 2020 10:22 PM IST
ചാ​ത്ത​ന്നൂ​ർ: ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​നി രാ​ജാ​യെ ഗൂ​ഡാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​തി​പ്പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത ഡ​ൽ​ഹി പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ഹി​ളാ​സം​ഘം അ​ഞ്ചാ​ലും​മൂ​ട്ടി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
ഡ​ൽ​ഹി ക​ലാ​പ​കാ​ല​ത്ത് സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി​യും സ്ത്രീ​ക​ൾ​ക്ക് നേ​രെ ന​ട​ത്തി​യ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ കു​റി​ച്ച് സി​ഐ​എ അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യ​ത് ആ ​നി രാ​ജ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ദേ​ശീ​യ മ​ഹി​ളാ ഫെ​ഡ​റേ​ഷ​നാ​യി​രു​ന്ന വെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ.​ചി​ഞ്ചു​റാ​ണി പ​റ​ഞ്ഞു.
സ​ത്യാ​വ​സ്ഥ പു​റ​ത്ത് വി​ട്ട​തി​ലൂ​ടെ പോ​ലീ​സ് സ്ത്രീ​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മ​ങ്ങ​ൾ ക്രു​ര​മാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് ആ​നി രാ​ജ​യെ ദ​ൽ​ഹി പോ​ലീ​സ് പ്ര​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ കു​റ്റ​വാ​ളി​ക​ളാ​ക്കു​ന്ന സ​മീ​പ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ജെ.​ചി​ഞ്ചു റാ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മ​ഹി​ളാ​സം​ഘം നേ​താ​ക്ക​ളാ​യ അ​ശ്വ​തി, സീ​ന, ലൈ​ല, വ​സ​ന്ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.