തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന​രേ​ഖ പു​റ​ത്തി​റ​ക്കി
Tuesday, September 22, 2020 10:49 PM IST
തെ​ന്മ​ല: തെ​ന്മ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ക​സ​ന​രേ​ഖ പു​റ​ത്തി​റ​ക്കി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ ലൈ​ല​ജ, വി​ക​സ​ന​രേ​ഖ കൊ​ല്ലം ഡി​ഡി​പി വി​നു​ൻ വാ​ഹി​ദി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

തെ​ൻ​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2015- മു​ത​ൽ 2020 വ​രെ​യു​ള്ള ഭ​ര​ണ കാ​ല​യ​ള​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​വും മു​ന്നി​ൽ ക​ണ്ടു കൊ​ണ്ട്, ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടു കൂ​ടി​യു​ള്ള വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ളാ​ണ് ഈ ​ഭ​ര​ണ കാ​ല​യ​ള​വി​ൽ ഭ​ര​ണ സ​മി​തി ന​ട​ത്തി​യി​ട്ടു ള്ള​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​കെ പ്ര​യോ​ജ​നം ല​ഭി​ക്ക​ത്ത​ക്ക​രീ​തി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ന​ൽ​കി​യ​തി​നും ക​യ​ർ ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ച്ച് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്ത​തി​നും നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ, ലൈ​ഫ് ഭ​വ​ന​നി​ർ​മ്മാ​ണ പ​ദ്ധ​തി​യി​ൽ 302 വീ​ടു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ള്ള ലൈ​ഫ് മി​ഷ​ന്‍റെ അം​ഗീ​കാ​രം, തെ​ൻ​മ​ല പ​ഞ്ചാ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പ​ദ്ധ​തി തു​ക നൂ​റ് ശ​ത​മാ​ന​വും ചി​ല വ​ഴി​ച്ച് മാ​തൃ​കാ​പ​ര​മാ​യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ള്ള അ​വാ​ർ​ഡ്, ക്ഷീ​ര​മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കി​യ​തി​നു​ള്ള അ​വാ​ർ​ഡ് ഇ​ങ്ങ​നെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടാ​ൻ​ക​ഴി​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് വൈ​സ്‌ പ്ര​സി​ഡ​ന്‍റ് എ​ൽ. ഗോ​പി​നാ​ഥ​പി​ള​ള, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാന്മാ​ർ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.