തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
Monday, August 3, 2020 10:39 PM IST
കു​ന്നി​ക്കോ​ട്: തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ കോ​ടി​യാ​ട്ട് ജം​ഗ്ഷ​നി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
ജി ​കു​ഞ്ഞു​മോ​ൻ, ജോ​ർ​ജ്, സൂ​ര്യ കി​ര​ൺ , തോ​മ​സ്, സ​ന​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​വ​ർ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി. സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ നി​ന്ന സ​ലാ​വു​ദീ​ന്‍റെ പ​ശു​വി​നെ​യും ക​ടി​ച്ചാ​ണ് നാ​യ ഓ​ടി​യ​ക​ന്ന​ത്. പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​രും പ​രാ​തി​പ്പെ​ടു​ന്നു​ണ്ട്.