ജി​ല്ല​യി​ൽ 11 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; ആ​റു പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, July 7, 2020 11:02 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 11 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 427 ആ​യി. ആ​റു പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.
പ​ത്തു​പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും ഒ​രാ​ള്‍ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും എ​ത്തി​യ​വ​രാ​ണ്. അ​ഞ്ചു പേ​ര്‍ സൗ​ദി​യി​ല്‍ നി​ന്നും കു​വൈ​റ്റ്, ഒ​മാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ര​ണ്ടു​പേ​രും ആ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് ഒ​രാ​ളും ഹൈ​ദ്രാ​ബ​ദി​ല്‍ നി​ന്നും ഒ​രാ​ളു​മാ​ണ് എ​ത്തി​യ​ത്.
ഏ​രൂ​ര്‍ സ്വ​ദേ​ശി(55), വ​ട​ക്കേ​വി​ള സ്വ​ദേ​ശി (52), കാ​വ​നാ​ട് സ്വ​ദേ​ശി (62), നി​ല​മേ​ല്‍ ക​ണ്ണാം​കോ​ട് സ്വ​ദേ​ശി​നി (34), ത​ഴ​വ സ്വ​ദേ​ശി (57), അ​ലും​പീ​ടി​ക സ്വ​ദേ​ശി (25), ത​ല​ച്ചി​റ സ്വ​ദേ​ശി(48), മു​ണ്ട​യ്ക്ക​ല്‍ സ്വ​ദേ​ശി(25), ത​ല​വൂ​ര്‍ സ്വ​ദേ​ശി(26), ക​ല്ലു​താ​ഴം സ്വ​ദേ​ശി(36), ക​ട​പ്പാ​ക്ക​ട സ്വ​ദേ​ശി(24) എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഏ​രൂ​ർ സ്വ​ദേ​ശി ജൂ​ലൈ നാ​ലി​ന് സൗ​ദി അ​റേ​ബ്യ​യി​ല്‍ ക​ണ്ണൂ​രെ​ത്തി. എ​യ​ർ​പോ​ർ​ട്ടി​ൽ റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​തി​ൽ പോ​സി​റ്റീ​വാ​യി​രു​ന്നു. അ​ന്ന് ത​ന്നെ സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
കൊ​ല്ലം വ​ട​ക്കേ​വി​ള സ്വ​ദേ​ശി സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നും എ​ത്തി. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തു​ക​യും എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
കാ​വ​നാ​ട് സ്വ​ദേ​ശി ജൂ​ലൈ അ​ഞ്ചി​ന് സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. എ​യ​ർ​പോ​ർ​ട്ടി​ൽ റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​തി​ൽ പോ​സി​റ്റീ​വാ​യി​രു​ന്നു. അ​വി​ടെ നി​ന്നും ആം​ബു​ല​ൻ​സി​ൽ സ്ര​വ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ചു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ത​ല​വൂ​ർ സ്വ​ദേ​ശി ജൂ​ലൈ മൂ​ന്നി​ന് കു​വൈ​റ്റി​ല്‍ നി​ന്നും കൊ​ച്ചി​യി​ലും അ​വി​ടെ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കൊ​ല്ല​ത്തും തു​ട​ർ​ന്ന് ടാ​ക്സി​യി​ൽ വീ​ട്ടി​ലു​മെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തു​ക​യും പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ക​ല്ലും​താ​ഴം സ്വ​ദേ​ശി ജൂ​ൺ 18ന് ​എ​ത്യോ​പ്യ​യി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലും അ​വി​ടെ നി​ന്നും കൊ​ച്ചി​യി​ലും തു​ട​ർ​ന്ന് ടാ​ക്സി​യി​ൽ കൊ​ല്ല​ത്തു​മെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തോ​ടെ പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ക​ട​പ്പാ​ക്ക​ട സ്വ​ദേ​ശി ജൂ​ലൈ നാ​ലി​ന് ഹൈ​ദ്രാ​ബാ​ദി​ൽ നി​ന്നും കാ​റി​ൽ ര​ണ്ടു പേ​രോ​ടൊ​പ്പം കൊ​ല്ല​ത്തെ​ത്തു​ക​യും ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
നി​ല​മേ​ൽ ക​ണ്ണ​ൻ​കോ​ട് സ്വ​ദേ​ശി​നി ജൂ​ലൈ അ​ഞ്ചി​ന് റി​യാ​ദി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തോ‌​ടെ പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ക​രു​നാ​ഗ​പ്പ​ള​ളി ത​ഴ​വ സ്വ​ദേ​ശി സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നു​മെ​ത്തി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ ആ​രം​ഭി​ച്ചു.
ക​രു​നാ​ഗ​പ്പ​ള​ളി ആ​ലും​പീ​ടി​ക സ്വ​ദേ​ശി ഒ​മാ​നി​ൽ നി​ന്നു​മെ​ത്തി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി.
ത​ല​ച്ചി​റ സ്വ​ദേ​ശി ഒ​മാ​നി​ൽ നി​ന്നു​മെ​ത്തി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ‍​യ​തോ​ടെ പാ​രി​പ്പ​ള​ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
കൊ​ല്ലം മു​ണ്ട​ക്ക​ൽ സ്വ​ദേ​ശി കു​വൈ​റ്റി​ൽ നി​ന്നു​മെ​ത്തി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി. ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
അ​ഞ്ച​ല്‍ ത​ടി​ക്കാ​ട് സ്വ​ദേ​ശി(39), ഇ​ള​മ്പ​ല്‍ സ്വ​ദേ​ശി​നി(28), ത​ഴ​വ സ്വ​ദേ​ശി(44), ച​വ​റ സ്വ​ദേ​ശി(27), വെ​ട്ടി​ക്ക​വ​ല ച​ക്കു​വ​ര​യ്ക്ക​ല്‍ സ്വ​ദേ​ശി​നി(50), പൂ​യ​പ്പ​ള്ളി സ്വ​ദേ​ശി(40), എ​ന്നി​വ​രാ​ണ് രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.
അ​തേ സ​മ​യം ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ഇ​ന്ന​ലെ പ​തി​നാ​യി​രം ക​ട​ന്നു. ഏ​റ്റ​വും ഒ​ടു​വി​ലെ ക​ണ​ക്ക് അ​നു​സ​രി​ച്ച് 10305 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.
വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ക്ക​യി​ലു​മാ​യി 10143 പേ​ർ ഉ​ണ്ട്. 163 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും ക​ഴി​യു​ന്നു. ഇ​ന്ന​ലെ പു​തു​താ​യി 812 പേ​രെ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 16 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും അ​ഡ്മി​റ്റ് ചെ​യ്തു.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച​തി​ന് 391 പേ​ർ​ക്കെ​തി​രേ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​ന് 290 പേ​ർ​ക്കെ​തി​രെ 178 കേ​സെടുത്തു. 56 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് കൊ​ല്ലം വെ​സ്റ്റ്, ഇ​ര​വി​പു​രം, ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി ആ​റ് വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.