എ​സ്ഐ​യെ​ത്തി ക​ട അ​ട​പ്പി​ച്ചു; തു​റ​ക്കാ​ൻ സി​ഐ​യു​ടെ നി​ർ​ദേ​ശം
Sunday, April 5, 2020 9:50 PM IST
കൊ​ല്ലം: ഇ​ര​വി​പു​രം എ​സ്ഐ നേ​രി​ട്ടെ​ത്തി അ​ട​പ്പി​ച്ച ക​ട തു​റ​ക്കാ​ൻ സി​ഐ​യു​ടെ അ​നു​വാ​ദം.
ദേ​ശീ​യ പാ​ത​യി​ൽ മാ​ട​ൻ​ന​ട ജം​ഗ്ഷ​നി​ൽ ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യാ​ണ് ഇ​ന്ന​ലെ ഉച്ചയോടെ എ​സ്ഐ എ​ത്തി നി​ർ​ബ​ന്ധ​പൂ​ർ​വം അ​ട​പ്പി​ച്ച​ത്. ലോ​ക്ക ഡൗ​ൺ തു​ട​ങ്ങി​യ ദി​വ​സം മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു ക​ട.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​ണ് ക​ട​യു​ടെ ഉ​ട​മ​സ്ഥ​ൻ. ഇ​ദ്ദേ​ഹം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ര​വി​പു​രം സി​ഐ വൈ​കു​ന്നേ​രം ക​ട​യി​ൽ നേ​രി​ട്ട് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് ഇന്ന് മു​ത​ൽ ക​ട തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സി​ഐ അ​നു​വാ​ദം ന​ൽ​കു​ക​യാ​യി​രു​ന്നു. വ്യ​ക്തി വി​രോ​ധ​ത്താ​ലാ​ണ് ക​ട അ​ട​പ്പി​ച്ച​തെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.