യാത്രക്കാരെ തിരിച്ചയച്ച് ജില്ലാകളക്ടറും കമ്മീഷണറും
Tuesday, March 24, 2020 10:16 PM IST
കൊ​ല്ലം: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ അ​നാ​വ​ശ്യ യാ​ത്ര ചെ​യ്യു​ന്ന​വ​രെ ന​ഗ​ര​വീ​ഥി​ക​ളി​ല്‍ ത​ട​ഞ്ഞ് ജി​ല്ലാ കള​ക്ട​ര്‍ ബി.​അ​ബ്ദു​ല്‍ നാ​സ​റും സി​റ്റി പോലീ​സ് ക​മ്മീ​ഷ​ണ​ര്‍ ടി ​നാ​രാ​യ​ണ​നും. കൊ​ല്ലം ചി​ന്ന​ക്ക​ട​യി​ല്‍ രാ​വി​ലെ ത​ന്നെ നി​ല​യു​റ​പ്പി​ച്ച ക​ളക്ട​റും ക​മ്മീ​ഷ​ണ​റും നി​ര​വ​ധി യാ​ത്ര​ക്കാ​രെ​യാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ച്ച​ത്. ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റും പോ​കു​ന്ന അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​രെ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ട്ട​ത്.

തു​ട​ര്‍​ന്ന് ചി​ന്ന​ക്ക​ട​യി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ജി​ല്ലാ ക​ള​ക്ട​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. സാ​ധ​ന​ങ്ങ​ളു​ടെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വി​ല​യും നി​ല​വി​ലെ വി​ല​യും ബി​ല്ലു​ക​ള്‍ വ​ച്ച് ഒ​ത്തു​നോ​ക്കി​യ കള​ക്ട​ര്‍ സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​ധി​ക​വി​ല ഈ​ടാ​ക്ക​രു​തെ​ന്നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ പൂ​ഴ്ത്തി​വ​യ്ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

വി​പ​ണി​യി​ല്‍ അ​ന്യാ​യ വി​ല​വ​ര്‍​ധ​ന ഉ​ണ്ടാ​ക്കി​യാ​ല്‍ അ​ത്ത​രം വ്യാ​പാ​രി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ളക്ട​ര്‍ അ​റി​യി​ച്ചു.

വ​ള​രെ നി​ര്‍​ണാ​യ​ക​മാ​യ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ന​മ്മ​ള്‍ ക​ട​ന്നു പോ​കു​ന്ന​തെ​ന്നും സ​മൂ​ഹ വ്യാ​പ​നം ത​ട​യാ​ന്‍ പു​റ​ത്തി​റ​ങ്ങാ​തെ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ളക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ല്‍ കൊ​റോ​ണ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഇ​ല്ലെ​ങ്കി​ലും അ​തീ​വ ജാ​ഗ്ര​ത തു​ട​രു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.