ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ അ​റി​വി​ന്‍റെ ഉ​ത്സ​വ​ങ്ങ​ളാ​യി മാ​റ​ണം: മ​ന്ത്രി
Saturday, February 15, 2020 11:24 PM IST
കൊ​ട്ടാ​ര​ക്ക​ര: ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ൾ കേ​വ​ലം ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും ഘോ​ഷ​യാ​ത്ര​യ്ക്കു​മ​പ്പു​റം അ​റി​വി​ന്‍റെ ഉ​ത്സ​വ​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ട്ടാ​ത്ത​ല പ​ണ​യി​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ൾ​ക്കാ​ണ് ഉ​ത്സ​വ​വേ​ദി​ക​ൾ ഒ​രു​ക്കേ​ണ്ട​ത്. വാ​ദി​ക്കാ​നും ജ​യി​ക്കാ​നു​മു​ള്ള​ത​ല്ല, മ​റി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ന് അ​റി​വ് പ​ക​രാ​നു​ള്ള സ​മ്മേ​ള​ന​ങ്ങ​ളാ​ക​ണ​മ​ത്.

ജാ​തി മ​ത ചി​ന്ത​ക​ളാ​ൽ ഭ്രാ​ന്താ​ല​യ​മാ​യി​രു​ന്ന കേ​ര​ള​ത്തെ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടെ​ന്ന ഖ്യാ​തി​യി​ലേ​ക്ക് മാ​റ്റി​യെ​ടു​ത്ത​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന​ട​ക്ക​മു​ള്ള സാ​മൂ​ഹ്യ​പ​രി​ഷ്ക​ർ​ത്താ​ക്ക​ളു​ടെ വ​ലി​യ പ​രി​ശ്ര​മ​ത്താ​ലാ​ണ്. വീ​ണ്ടും ജാ​തി ചി​ന്ത​യും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും ഏ​റി​വ​രു​ന്നു.
വി​യോ​ജി​പ്പി​ന്‍റെ കാ​ല​ഘ​ട്ട​മൊ​രു​ക്കു​ക​യാ​ണ് ചി​ല​ർ. അ​തു​കൊ​ണ്ടു​ത​ന്നെ ഗു​രു​ദേ​വ സ​ന്ദേ​ശ​ങ്ങ​ളു​ടെ പ്ര​സ​ക്തി ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​വ​സ്വം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ. സാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​പു​ഷ്പാ​ന​ന്ദ​ൻ വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ൻ​ഡി​പി യോ​ഗം കൊ​ട്ടാ​ര​ക്ക​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ജി. ​വി​ശ്വം​ഭ​ര​ൻ, വി. ​പു​ഷ്പ​രാ​ജ​ൻ, എം.​എ​സ്. ശ്രീ​കു​മാ​ർ, ആ​ർ.​എ​സ്. അ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ന​ടി ധ​ന്യ​അ​ന​ന്യ​യെ ആ​ദ​രി​ച്ചു. ക​ല്യാ​ണി എ​സ്. ദേ​വി​ന്‍റെ ദൈ​വ​ദ​ശ​ക പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് തോ​റ്റം​പാ​ട്ടി​ന് തു​ട​ക്ക​മാ​യി. 21ന് ​ശി​വ​രാ​ത്രി ദി​ന​ത്തി​ലാ​ണ് ഉ​ത്സ​വ സ​മാ​പ​നം.