ബ​സും ബൈ​ക്കും കൂട്ടി​യി​ടി​ച്ച് സൈ​നി​ക​ൻ മ​രി​ച്ചു
Wednesday, January 29, 2020 12:20 AM IST
കൊ​ട്ടാ​ര​ക്ക​ര : കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്കു​യാ​ത്രി​ക​നാ​യ സൈ​നി​ക​ൻ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ക​ട​യ്ക്ക​ൽ വ​യ​ല ആ​ന​പ്പാ​റ ഗോ​കു​ല​ത്തി​ൽ ഗോ​പ​കു​മാ​റി​ന്‍റെ മ​ക​ൻ ഗോ​കു​ൽ ഗോ​പ​ൻ (24) ആ​ണ് മ​രി​ച്ച​ത്. വ​യ​ല തോ​ട്ട​ൻ​മു​ക്ക് അ​ന​ന്ദു ഭ​വ​നി​ൽ ഓ​മ​ന കു​ട്ട​ന്‍റെ മ​ക​ൻ നി​യ​മ​വി​ദ്യാ​ർ​ഥി​യാ​യ അ​ന​ന്ദു​കൃ​ഷ്‌​ണ(24) നെ ​തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 11.40 ന് ​കി​ഴ​ക്കേ​ത്തെ​രു​വ് പാ​ല​നി​ര​പ്പ് ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​ത്ത​നാ​പു​ര​ത്തു​നി​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ഗോ​കു​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ഗോ​കു​ൽ ത​ത്ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​ന​ന്ദു കൃ​ഷ്ണ​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഗോ​കു​ൽ. ഗോ​കു​ൽ ഗോ​പ​ൻ അ​വി​വാ​ഹി​ത​നാ​ണ്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.