ഇ​രു​പ​ത്തി​നാ​ലാ​മ​ത് പ്രോ​ഫ്കോ​ൺ പ്ര​ഫ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ്സ് ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് കരുനാഗപ്പള്ളിയിൽ
Sunday, January 19, 2020 11:12 PM IST
കൊ​ല്ലം: വി​സ്ഡം ഇ​സ്ലാ​മി​ക് സ്റ്റു​ഡ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​രു​പ​ത്തി​നാ​ലാ​മ​ത് പ്രോ​ഫ്കോ​ൺ പ്ര​ഫ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ്സ് ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് മാ​ർ​ച്ച് 13, 14, 15 തി​യ്യ​തി​ക​ളി​ൽ കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ക്കും.
രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​മാ​യി അ​യ്യാ​യി​ര​ത്തോ​ളം പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.
പ്രോ​ഫ്കോ​ൺ പ്ര​വ​ർ​ത്ത​ക സം​ഗ​മം വി​സ്ഡം ഇ​സ്ലാ​മി​ക് യൂ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി യു. ​മു​ഹ​മ്മ​ദ് മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​സ്ഡം സ്റ്റു​ഡ​ൻ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ർ​ഷ​ദ് അ​ൽ​ഹി​ക​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ഹ​മ്മ​ദ് ഷ​മീ​ൽ കെ.​പി, കെ ​നൂ​റു​ദീ​ൻ സ്വ​ലാ​ഹി,ഷ​മീ​ർ മ​ദീ​നി, ജം​ഷീ​ർ സ്വ​ലാ​ഹി, നാ​സിം വ​ലി​യ വീ​ട​ൻ, ഡോ ​പി പി ​ന​സീ​ഫ്, സ​യ്യി​ദ് മു​ഹ​മ്മ​ദ്, നി​സാ​ർ ക​ണ്ടെ​ത്തി​ൽ, മു​ഹ​മ്മ​ദ് ഷാ​ഫി, ജെ ​സു​ഹൈ​ൽ, അ​ക്ബ​ർ​ഷാ അ​ൽ​ഹി​ക​മി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പ്രോ​ഫ്കോ​ൺ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ വി​സ്ഡം സ്റ്റു​ഡ​ൻ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു. പ്രോ​ഫ്കോ​ണി​ന്‍റെ ഭാ​ഗ​മാ​യി പ്രൊ​മാ​ജി​നേ​ഷ​ൻ - കാ​മ്പ​സ് കോ​മ്പ​റ്റീ​ഷ​ൻ, കാ​മ്പ​സ് റൂ​ട്സ്, സ്പാ​ർ​ക്ക്സ് കാ​മ്പ​സ് മീ​റ്റ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്ക് സം​ഗ​മം അ​ന്തി​മ രൂ​പം ന​ൽ​കി.
വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ മു​ന​വ്വ​ർ കോ​ട്ട​ക്ക​ൽ, ത്വാ​ഹാ ഷാ​ദ്, അ​സീ​ൽ സി.​വി, ജാ​ബി​ർ കാ​ര​ക്കു​ന്ന​ത്ത്, മു​ഹ​മ്മ​ദ് ഷ​ബീ​ബ്.​കെ, സു​ഹൈ​ൽ പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.