കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തെ ചെ​റു​ക്കുമെന്ന് ദ​ലി​ത് -ആ​ദി​വാ​സി മ​ഹാ​സ​ഖ്യം
Friday, January 17, 2020 11:51 PM IST
കൊ​ല്ലം: പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ മു​സ്ലീം ജ​ന​വി​ഭാ​ഗ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തി മ​ത​പ​ര​മാ​യ വി​വേ​ച​ന​ത്തി​നും മ​ത​വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന​തി​നും അ​തു​വ​ഴി രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യെ ത​ക​ർ​ക്കു​ന്ന​തി​നും പ​രി​ശ്ര​മി​ച്ചു​കൊ​ണ്ട ിരി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും സം​ഘ​പ​രി​വാ​റി​ന്‍റെ​യും പ​രി​ശ്ര​മ​ങ്ങ​ളെ സ​ർ​വശ​ക്തി​യു​മു​പ​യോ​ഗി​ച്ച് ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ ദ​ലി​ത് - ആ​ദി​വാ​സി മ​ഹാ​സ​ഖ്യം സം​സ്ഥാ​ന​നേ​തൃ​സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.
അ​തി​ന്‍റെ ഭാ​ഗ​മാ​യി “നി​ങ്ങ​ൾ മാ​ത്ര​മ​ല്ല, ഞ​ങ്ങ​ളും ഒ​പ്പു​മു​ണ്ട ്”എ​ന്ന സ​ന്ദേ​ശ​വു​മാ​യി പ്ര​ച​ര​ണ-​പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ം.
ഇ​ന്ത്യ ത​ക​ര​രു​തെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന മു​ഴു​വ​ൻ രാ​ജ്യ​സ്നേ​ഹി​ക​ളും കേ​ന്ദ്ര​സ​ർ​ക്കാ​രി​നും സം​ഘ​പ​രി​വാ​റി​നു​മെ​തി​രെ യോ​ജി​ച്ച് അ​ണി​നി​ര​ന്ന് പോ​രാ​ടേ​ണ്ട കാ​ല​മാ​ണി​തെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത കെ.​ഡി.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ദ​ലി​ത് - ആ​ദി​വാ​സി മ​ഹാ​സ​ഖ്യം ര​ക്ഷാ​ധി​കാ​രി​യു​മാ​യ പി. ​രാ​മ​ഭ​ദ്ര​ൻ പ​റ​ഞ്ഞു.
മു​സ്ലീ​ങ്ങ​ള​ട​ക്ക​മു​ള​ള മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഇ​ന്ന് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യാ​ണ്. ഭ​ര​ണ- പ്ര​തി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ​യും ജാ​തി-​മ​ത​ഭേ​ദ​മ​ന്യെ​യും കേ​ന്ദ്ര​ത്തി​നെ​തി​രെ​യു​ള​ള നീ​ക്ക​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ഭ്യ​ർ​ഥ​ന കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം മാ​ത്രം നി​രാ​ക​രി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു.
സ​മ്മേ​ള​ന​ത്തി​ൽ മ​ഹാ​സ​ഖ്യം പ്ര​സി​ഡ​ന്‍റും ഐ​ക്യ​മ​ല​യ​ര​യ സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ. സ​ജീ​വ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. മ​ഹാ​സ​ഖ്യം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​യ്യാ​റ്റി​ൻ​ക​ര സ​ത്യ​ശീ​ല​ൻ, മ​ഹാ​സ​ഖ്യം ട്ര​ഷ​റ​ർ ബാ​ബു ചി​ങ്ങാ​ര​ത്ത്, മ​ഹാ​സ​ഖ്യം സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​റ്റി.​വി​ജ​യ​ൻ, കെ. ​ര​വി​കു​മാ​ർ, വി.​ആ​ർ. രാ​ജു എ​ന്നി​വ​രും കെ. ​മോ​ഹ​ന​ൻ, കെ.​കെ. പ്ര​സാ​ദ് (പിആ​ർഡിഎ​സ്), ഒ. ​സു​ധാ​മ​ണി, ഒ.​എ​ൽ. ലാ​ൽ​ജി (സി​ദ്ധ​ന​ർ സ​ർ​വീ​സ് സൊ​സൈ​റ്റി), എ.​കെ. സ​ജീ​വ്, വി.​റ്റി. ര​ഘു (അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ), എ​സ്.​പി. മ​ഞ്ജു, റെ​ജി പേ​രൂ​ർ​ക്ക​ട, സു​ധീ​ഷ് പ​യ്യ​നാ​ട്, വി​ള​പ്പി​ൽ​ശാ​ല പ്രേം​കു​മാ​ർ (കേ​ര​ള ദ​ലി​ത് ഫെ​ഡ​റേ​ഷ​ൻ), സി. ​ആ​ർ. ദി​ലീ​പ് കു​മാ​ർ, ഷൈ​ല​ജ നാ​രാ​യ​ണ​ൻ (ഐ​ക്യ മ​ല​യ​ര​യ മ​ഹാ​സ​ഭ), ര​വി കേ​റാ​ട്ടി, റ്റി.​എ​സ്. ജ​യ​ച​ന്ദ്ര​ൻ (ഐ​ക്യ വേ​ട്ടു​വ മ​ഹാ​സ​ഭ), ബാ​ബു പ​ട്ടം​തു​രു​ത്ത്, സി.​കെ.​സു​ന്ദ​ർ​ദാ​സ് (കേ​ര​ള വേ​ട​ർ സ​മാ​ജം), എ.​കെ. അ​പ്പു​ക്കു​ട്ട​ൻ, എ​ൻ.​കെ. അ​നി​ൽ​കു​മാ​ർ (കേ​ര​ള ചേ​ര​മ​ർ സം​ഘം) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.