കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, January 13, 2020 10:43 PM IST
അഞ്ചൽ: അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള 1329 കു​ടും​ബ​ങ്ങ​ൾ ഇ​ന്ന് വീ​ടെ​ന്ന സു​ര​ക്ഷ​യു​ടെ ത​ണ​ലി​ലാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​നാ​ണ് ഭൂ-​ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ​ക്ക് പു​തു​ജീ​വി​തം ഒ​രു​ക്കി​യ​ത്. പാ​ർ​പ്പി​ട​മെ​ന്ന സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ നി​റ​വി​ൽ ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും ന​ട​ത്തി. മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭൂ-​ഭ​വ​ന​ര​ഹി​ത​രാ​യ​വ​ർ​ക്ക് വീ​ടും വ​സ്തു​വും ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം മെ​ച്ച​പ്പെ​ട്ട ജീ​വി​ത​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യാ​ണ് ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ സു​സ്ഥി​ര​വി​ക​സ​ന​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ പ്ര​യോ​ജ​ന​ത്തെ​ക്കു​റി​ച്ചും അ​റി​വ് പ​ക​രു​ന്ന​തി​ന് വേ​ണ്ടിയാ​ണ് സം​സ്ഥാ​ന​മൊ​ട്ടാ​കെ കു​ടും​ബം​സം​ഗ​മ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്. ജ​യ​മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ പ്ര​യോ​ജ​നം നേ​രി​ട്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഇ​രു​പ​തോ​ളം വ​കു​പ്പു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി അ​ദാ​ല​ത്തും ന​ട​ത്തി.

അ​ഞ്ച​ൽ അ​ൽ അ​മാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ് അ​ധ്യ​ക്ഷ​യാ​യി. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗി​രി​ജാ മു​ര​ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മി​നി സു​രേ​ഷ്, പ്ര​ദീ​പ്, ലൈ​ലാ ബീ​വി, ആ​ർ. ലൈ​ല​ജ, എം. ​ഹം​സ, രാ​ജ​ൻ, എ​ഡിസി സൗ​മ്യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ​ര​ത്ച​ന്ദ്ര​ൻ, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​സു​ധാ​ക​ര​ൻ, അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് കെ. ​മു​ര​ളീ​ധ​ര​ൻ പി​ള്ള, ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ ക​ക്ഷി തേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.