സ്റ്റേ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന മ​ന​സ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യി: ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ
Friday, December 6, 2019 11:08 PM IST
ചാ​ത്ത​ന്നൂ​ർ: സ്നേ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന മ​ന​സ് കേ​ര​ള​ത്തി​ന് ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ. നാ​ട് ക്രൂ​ര​ത​യു​ടെ പ​ര്യാ​യ​മാ​യി മാ​റി​യി​രി​ക്ക​യാ​ണ്. നി​ര​പ​രാ​ധി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ളെ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കു​ന്ന മാ​ന​സി​കാ​വ​സ്ഥ​യാ​ണ്. മാ​റി​പ്പോ​യ കേ​ര​ള​ത്തെ തി​രി​കെ പി​ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​രി​പ്പ​ള്ളി​യി​ൽ ജി​ല്ലാ കേ​ര​ളോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൊ​ബൈ​ലി​ൽ തോ​ണ്ടി തോ​ണ്ടി​യി​രി​ക്കു​ന്ന​വ​ർ സ്വ​ന്തം കൊ​ല​ക്ക​യ​ർ ക​ണ്ടെ​ത്തു​ക​യാ​ണ്. ജീ​വി​തം സ്വ​യം കു​ഴി തോ​ണ്ടു​ക​യാ​ണ്. സ്വ​യം മ​റ​ന്നു​ള്ള പെ​രു​മാ​റ്റ​ങ്ങ​ളാ​ൽ കേ​ര​ളം വ​ല്ലാ​തെ മാ​റി​പ്പോ​യി. സം​സ്കാ​ര​വും സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള ഒ​രു സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കാ​ൻ വാ​യ​ന​യ്ക്കും ഇ​ത്ത​രം സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​വേ​ണു​ഗോ​പാ​ൽ, വി.​ജ​യ​പ്ര​കാ​ശ്, എ​ൻ.​ര​വീ​ന്ദ്ര​ൻ, പു​പ്പാ​ന​ന്ദ​ൻ എ​സ്, സ​രോ​ജ ബേ​ബി, ആ​ർ.​ര​ശ്മി, എ​സ്. ശോ​ഭ, എ​സ്.​ലൈ​ല, ടി.​ആ​ർ.​ദി​പു, കെ.​ജോ​യി​ക്കു​ട്ടി, എ ​സു​ന്ദ​രേ​ശ​ൻ എ ​സോ​മ​ൻ ബി.​ശ്രീ​ജ, കെ.​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ശേ​ഷം ഒ​പ്പ​ന, വ​ട്ട​പ്പാ​ട്ട്, കോ​ൽ​ക്ക​ളി, ദ​ഫ് മു​ട്ട് എ​ന്നീ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. മൂ​ന്ന് ഇ​ന​ങ്ങ​ളി​ലാ​യി 3000-ത്തോ​ളം ക​ലാ-​കാ​യി​ക പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും.