ഫി​ലി​പ്പ് കെ.​തോ​മ​സി​ന് ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി
Sunday, October 13, 2019 11:52 PM IST
കൊ​ല്ലം: ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി​യും യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​റു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച അ​ഡ്വ. ഫി​ലി​പ്പ് കെ.​തോ​മ​സി​ന് ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി.
ഇ​ന്ന​ലെ രാ​വി​ലെ കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ആ​ർ​എ​സ്പി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി, ഷി​ബു ബേ​ബി​ജോ​ണ്‍ എ​ന്നി​വ​ർ മൃ​ത​ശ​രീ​രം ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് വി​ലാ​പ​യാ​ത്ര ആ​രം​ഭി​ച്ചു. 10 ഓ​ടെ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു. ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സും പാ​ർ​ട്ടി നേ​താ​ക്ക​ളും മൃ​ത​ശ​രീ​ര​ത്തി​ൽ പാ​ർ​ട്ടി പ​താ​ക പു​ത​പ്പി​ച്ചു.
തു​ട​ർ​ന്ന് 11 ഓ​ടെ മൃ​ത​ശ​രീ​രം തേ​വ​ള്ളി കോ​യി​പ്പു​റ​ത്തു വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഉ​ച്ച​ക്ക് ഒ​ന്നി​ന് തേ​വ​ള്ളി​മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ ദി​വ്യ ബ​ലി​യ​ർ​പ്പ​ണ​വും 3.30 ഓ​ടെ പോ​ള​യ​ത്തോ​ട് മാ​ർ​ത്തോ​മാ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​യും ന​ട​ന്നു.
കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ, മ​ന്ത്രി കെ.​രാ​ജു, മു​ൻ​മ​ന്ത്രി പി.​കെ. ഗു​രു​ദാ​സ​ൻ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ, മ​ത പു​രോ​ഹി​ത​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ ആ​ർ​എ​സ്പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലും വീ​ട്ടി​ലു​മാ​യി എ​ത്തി അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.
വൈ​കു​ന്നേ​രം ചി​ന്ന​ക്ക​ട​യി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് ദേ​ശീ​യ അ​സി.​സെ​ക്ര​ട്ട​റി മു​ൻ എം​എ​ൽ​എ എ.​യൂ​നു​സ്കു​ഞ്ഞ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​സി.​രാ​ജ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സു​ദേ​വ​ൻ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ ്ആ​ർ.​വി​ജ​യ​കു​മാ​ർ, റാം ​മോ​ഹ​ൻ, വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, എ. ​ഷാ​ന​വാ​സ് ഖാ​ൻ, ബാ​ബു ദി​വാ​ക​ര​ൻ, വി​നോ​ദ്കു​മാ​ർ, പ്ര​താ​പ​വ​ർ​മ്മ ത​ന്പാ​ൻ, ഇ​ക്ബാ​ൽ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.