മ​ല​യോ​ര ഹൈ​വേ​യി​ല്‍ സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ ഇ​ഴ​യു​ന്നു
Friday, September 20, 2019 11:22 PM IST
പു​ന​ലൂ​ര്‍: നി​ര്‍​മാ​ണം ന​ട​ന്നു​വ​രു​ന്ന മ​ല​യോ​ര ഹൈ​വേ​യി​ല്‍ സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ ഇ​ഴ​യു​ന്നു. ഇ​ത് പ​ദ്ധ​തി​യെ മൊ​ത്ത​ത്തി​ല്‍ വൈ​കി​ക്കു​ക​യാ​ണ്. മാ​സ​ത്തി​ല്‍ ര​ണ്ടു​ദി​വ​സം മാ​ത്ര​മാ​ണ് സ​ര്‍​വേ ന​ട​ക്കു​ന്ന​ത്. ഇ​നി ഏ​ക​ദേ​ശം 20 കി​ലോ​മീ​റ്റ​ര്‍ സ​ര്‍​വേ ന​ട​ത്താ​നു​ണ്ട്. സ​മ​യ​ബ​ന്ധി​ത​മാ​യി സ​ര്‍​വേ ന​ട​ന്നാ​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളും വേ​ഗ​ത്തി​ലാ​ക്കാം.
തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡു​വ​രെ നീ​ളു​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മ്മാ​ണ​ത്തി​നാ​യി ജി​ല്ല​യി​ല്‍ മ​ട​ത്ത​റ ച​ല്ലി​മു​ക്കു​മു​ത​ല്‍ പു​ന​ലൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ജ​ങ്ഷ​ന്‍​വ​രെ​യു​ള്ള 46 കി​ലോ​മീ​റ്റ​ര്‍ റോ​ഡാ​ണ് പു​ന:​രു​ദ്ധ​രി​ക്കു​ന്ന​ത്. മ​ട​ത്ത​റ, കു​ള​ത്തൂ​പ്പു​ഴ, ഏ​രൂ​ര്‍, ആ​ല​ഞ്ചേ​രി, അ​മ്പ​ലം​മു​ക്ക്, ക​ര​വാ​ളൂ​ര്‍ വ​ഴി പു​ന​ലൂ​ര്‍​വ​രെ നി​ല​വി​ലു​ള്ള റോ​ഡാ​ണ് പു​ന:​രു​ദ്ധ​രി​ച്ച് മ​ല​യോ​ര ഹൈ​വേ​യാ​ക്കു​ന്ന​ത്. 201 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള തു​ക.
സ​ര്‍​വേ പൂ​ര്‍​ത്തി​യാ​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​ത്. അ​ഞ്ച​ല്‍-​പു​ന​ലൂ​ര്‍ റോ​ഡി​ലാ​ണ് ഇ​നി കൂ​ടു​ത​ലും സ​ര്‍​വേ ന​ട​ക്കാ​നു​ള്ള​ത്. ര​ണ്ട് സ​ര്‍​വേ​യ​ര്‍​മാ​ര്‍ മാ​ത്ര​മാ​ണ് മ​ല​യോ​ര ഹൈ​വേ​യു​ടെ ജോ​ലി​ക്കു​ള്ള​ത്. മ​റ്റു ജോ​ലി​ക​ളു​ള്ള​തി​നാ​ല്‍ മാ​സ​ത്തി​ല്‍ ര​ണ്ടു​ദി​വ​സ​മേ ഇ​വ​രു​ടെ സേ​വ​നം ല​ഭി​ക്കൂ. ശ​രാ​ശ​രി 200 മീ​റ്റ​റാ​വും ഒ​രു ത​വ​ണ സ​ര്‍​വേ ന​ട​ത്തു​ക. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ പ​രാ​തി ഉ​യ​രു​ന്ന​തി​നാ​ല്‍ സൂ​ക്ഷ്മ​മാ​യി വേ​ണം സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കാ​നും.
ഇ​തു​വ​രെ ഏ​ക​ദേ​ശം 15 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്ത് ആ​ദ്യ​ഘ​ട്ട ടാ​റി​ങ് പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. മ​ട​ത്ത​റ-​കൂ​ള​ത്തൂ​പ്പു​ഴ ഭാ​ഗ​ത്താ​ണ് ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും. അ​ഞ്ച​ല്‍ അ​മ്പ​ലം​മു​ക്ക് മു​ത​ല്‍ മാ​വി​ള ക​നാ​ല്‍ ജ​ങ്ഷ​ന്‍​വ​രെ​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്ത് ടാ​റി​ങ് തു​ട​ങ്ങി. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​വു​മെ​ന്ന് മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തേ​സ​മ​യം അ​ഞ്ച​ല്‍-​കു​ള​ത്തൂ​പ്പു​ഴ റോ​ഡി​ലും പു​ന​ലൂ​ര്‍ തൊ​ളി​ക്കോ​ട് പോ​ലെ​യു​ള്ള ഭാ​ഗ​ത്തും പ​ല​യി​ട​ങ്ങ​ളി​ലും കാ​ല്‍​ന​ട പോ​ലും സാ​ധ്യ​മാ​വാ​ത്ത നി​ല​യി​ലാ​ണ് റോ​ഡ്. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഇ​നി ഒ​രു വ​ര്‍​ഷ​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ.