വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മോ​ ഷ​ണ ശ്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി
Sunday, April 21, 2024 5:34 AM IST
കു​ണ്ട​റ :അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട പ്രാ​ക്കു​ള​ത്ത് വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്ന 14 കാ​രി പെ​ൺ​കു​ട്ടി​യെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി കെ​ട്ടി​യി​ട്ട് മോ​ഷ​ണ​ശ്ര​മമെ​ന്ന് പ​രാ​തി. പ്രാ​ക്കു​ളം മ​ഠ​ത്തി​ൽ മു​ക്കി​ൽ പാ​റ​ശേ​രി കി​ഴ​ക്ക​തി​ൽ തി​രു​വാ​തി​രയി​ൽ ശ്യാം​കു​മാ​റി​ന്‍റെവീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്ന​താ​യാ​ണ് പ​രാ​തി.

വെ​ള്ളി​യാ​ഴ്ച രാവിലെ 11നാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​യി​രു​ന്ന​തി​നാ​ൽ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു​കു​ട്ടി.​

പു​റ​ത്തെ വാ​തി​ലു​ക​ൾ അ​ട​ച്ച് കു​ട്ടി ഹാ​ളി​ൽ ടി​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ഇ​രു​മ്പ​ഴി​ക​ൾ​ക്കി​ട​യി​ലൂ​ടെ കൈയിട്ട് വീ​ടി​ന്‍റെപി​ൻ​വാ​തി​ൽ തു​റ​ന്ന് അ​പ​രി​ചി​ത​ൻ അ​ക​ത്തു ക​ട​ന്ന​ത്. ക​ണ്ണൊ​ഴി​കെ മ​റ്റു ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​റു​ത്ത തു​ണി​കൊ​ണ്ട് പൊ​തി​ഞ്ഞി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. കൈയിൽ ഗ്ലൗ​സും ധ​രി​ച്ചി​രു​ന്നു.

കു​ട്ടി​യെ ഇ​രു കൈ​ക​ളും കെ​ട്ടി ക​സേ​ര​യി​ൽ ഇ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ക​ത്തു​ക​യ​റി അ​ല​മാ​ര തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പു​റ​ത്തു​നി​ന്ന് ആ​ളു​ക​ൾ വ​രു​ന്ന​താ​യി തോ​ന്നി​യ​തി​നാ​ൽ ക​ള്ള​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ന്നും പ​രാ​തി​യി​ലു​ണ്ട്. അ​യ​ൽ​ക്കാ​രി​ലൊ​രാ​ൾ അ​തു​വ​ഴി വ​ന്ന​പ്പോ​ൾ കു​ട്ടി ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. മോ​ഷ​ണ ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ചു ന​ട​പ​ടി എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്കു​മെ​ന്ന് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കാ​ന്ത് മി​ശ്ര പ​റ​ഞ്ഞു.