വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചികിത്സയിലായിരുന്ന ര​ണ്ടുപേ​ർ മ​രി​ച്ചു
Saturday, April 20, 2024 10:15 PM IST
ചാ​ത്ത​ന്നൂ​ർ:​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൂ​ട്ടു​കാ​ർ അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​രി​ച്ചു.

പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റം ക​ട്ടാ​ര​വി​ള​വീ​ട്ടി​ൽ (ചാ​വ​ർ കോ​ട് ആ​ലി​ൻ കു​ന്ന​ത്ത് വീ​ട്) പ​രേ​ത​നാ​യ ഉ​ണ്ണി​യു​ടെ​യും സി​ന്ധു​വി​ന്‍റെയും മ​ക​ൻ വി​ഷ്ണു (27) ,കൂ​ട്ടു​കാ​ര​നാ​യ പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റം വി​ള​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ര​ഘു​വിന്‍റെ​യും പൊ​ന്ന​മ്മ​യു​ടെ​യും മ​ക​ൻ ര​ജ്ഞി​ത്ത് (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 11 -ന് ​രാ​ത്രി പത്തോടെ പാ​രി​പ്പ​ള്ളി - മ​ട​ത്ത​റ റോ​ഡി​ൽ പാ​രി​പ്പ​ള്ളി ജ​വ​ഹ​ർ​ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

വി​ഷ്ണു മ​ട​വൂ​രി​ലെ ഒ​രു വ​ർ​ക്ക് ഷോ​പ്പി​ലെ മെ​ക്കാ​നി​ക്ക് ആ​യി​രു​ന്നു. പെ​യി​ന്‍റിംഗ് തൊ​ഴി​ലാ​ളി​യാ​ണ് ര​ജ്ഞി​ത്ത് . ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ വി​ഷ്ണു വ്യാ​ഴാ​ഴ്ച​യും ര​ജ്ഞി​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​വും മ​രി​ക്കു​ക​യാ​യി​രു​ന്നു. ര​ജ്ഞി​ത്തി​ൻ്റെ ഭാ​ര്യ: രേ​ണു​മോ​ൾ മ​ക​ൾ ശി​വ​ദ .പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സ്സെ​ടു​ത്തു.