ബി​ജെ​പി​യും സി​പി​എ​മ്മും അ​ക്ര​മ രാ​ഷ്ട്രീ​യ​ വ​ക്താ​ക്ക​ൾ: ഷി​ബു ബേ​ബിജോ​ ൺ
Friday, April 19, 2024 11:54 PM IST
കു​ണ്ട​റ: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി​യും കേ​ര​ള​ത്തി​ൽ സി​പി​എ​മ്മും അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​ണ് എ​ന്ന​ത് സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​താ​ണെ​ന്ന് ആ​ർഎ​സ്പി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി​ജോ​ൺ.

എ​ൻ.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം മു​ള​വ​ന​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​പോ​രാ​ട്ട​ത്തി​ൽ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യ്ക്കു​മാ​ത്ര​മേ ബി​ജെ​പി​ക്കെ​തി​രെ വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കൂ എ​ന്ന് വോ​ട്ട​ർ​മാ​ർ ഓ​ർ​ക്ക​ണ​മെ​ന്ന് ഷി​ബു പ​റ​ഞ്ഞു.

യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ. ​കെ. പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർഎ​സ്പി ദേ​ശീ​യ സ​മി​തി അം​ഗം ടി.​സി വി​ജ​യ​ൻ, ഡിസിസി സെ​ക്ര ട്ട​റി ര​ഘു പാ​ണ്ഡ​വ​പു​രം, ഡിസിസി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ. ​ബാ​ബു​രാ​ജ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജു ഡി ​പ​ണി​ക്ക​ർ, പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര, മി​നീ​ഷ്യ​സ് ബെ​ർ​ണ​ർ​ഡ്, ഷാ​ജി പേ​ര​യം, അ​രു​ൺ അ​ല​ക്സ്, റെ​ക്സ​ൺ വി​ൽ‌​സ​ൺ, ഓ​മ​ന​കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.