വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ ഷ​ണ ശ്ര​മം; പ്ര​തി പോ ലീസ് പിടിയിൽ
Friday, April 19, 2024 11:54 PM IST
തി​രു​വ​ല്ലം: വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ച്ച​ല്ലൂ​ര്‍ പാ​റ​വി​ള പ്ലാ​വി​ള​വീ​ട്ടി​ല്‍ ച​ക്കു എ​ന്നു വി​ളി​ക്കു​ന്ന അ​മ​ലി​നെ (21) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി തി​രു​വ​ല്ലം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വെ​ള്ളാ​ര്‍ പാ​റ​വി​ള അ​യ്യ​ങ്കാ​ളി പ്ര​തി​മ​യ്ക്ക് എ​തി​ര്‍​വ​ശ​ത്തു​ള്ള ക​മ​ലാ​മ​ന്ദി​ര​ത്തി​ല്‍ അ​ഭി​ലാ​ഷി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി പൂ​ജാ​മു​റി​യി​ലെ ഗ്രി​ല്‍ ത​ക​ർ​ത്ത് മു​റി​ക്ക​ക​ത്ത് ക​യ​റു​ക​യും അ​ല​മാ​ര കു​ത്തി​പൊ​ളി​ച്ച് മോ​ഷ​ണ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു.

വീ​ട്ടു​ട​മ ന​ൽ​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​മ​ലി​നെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ള്‍ തി​രു​വ​ല്ലം , കോ​വ​ളം സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും ക​ണ്ണൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​ക്‌​സോ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള​ള​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

തി​രു​വ​ല്ലം സി​ഐ ഫ​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ​മാ​രാ​യ ഗോ​പ​കു​മാ​ര്‍ , ഉ​ണ്ണി​കൃ​ഷ്ണ​ന്‍ , ബി​ജു , എ​സ്‌​സി​പി​ഒ​മാ​രാ​യ ഷി​ജു , വി​ന​യ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.