കുണ്ടറയിൽ എ​ന്‍.​കെ.പ്രേ​മ​ച​ന്ദ്ര​ന് ഉജ്വല വരവേൽപ് നൽകി
Thursday, April 18, 2024 11:33 PM IST
കൊ​ല്ലം: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​നെ ചേ​ര്‍​ത്തു​പി​ടി​ച്ച് കു​ണ്ട​റ വീ​ണ്ടും ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു. സ്ഥാ​നാ​ര്‍​ഥിസ്വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ണ്ട​റ​യി​ലെ​ത്തി​യ പ്രേ​മ​ച​ന്ദ്ര​ന് അ​തി​ശ​യി​പ്പി​ക്കു​ന്ന വ​ര​വേ​ല്‍​പ്പാ​ണ് ല​ഭി​ച്ച​ത്. പ്ര​വ​ര്‍​ത്ത​ക​രും സ​മ്മ​തി​ദാ​യ​ക​രും സാ​ധാ​ര​ണ​ക്കാ​രും സ്ഥാ​നാ​ര്‍​ഥിഎ​ത്തു​ന്ന എ​ല്ലാ സ്വീ​ക​ര​ണ പോ​യി​ന്‍റു​ക​ളി​ലും ആ​വേ​ശ​ത്തോ​ടെ സ്വീ​ക​രി​ച്ചു.പൈ​ല​റ്റ് പ്രാ​സം​ഗി​ക​ര്‍ എംപി എ​ന്ന നി​ല​യി​ല്‍ പ്രേ​മ​ച​ന്ദ്ര​ന്‍ ക​ഴി​ഞ്ഞ നാ​ളു​ക​ളി​ല്‍ ചെ​യ്ത വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും സാ​മൂ​ഹ്യ ഇ​ട​പെ​ട​ലു​ക​ളെ കു​റി​ച്ചും സം​സാ​രി​ച്ചു. തു​ട​ര്‍​ന്ന് ഹ്ര​സ്വ​പ്ര​സം​ഗ​ത്തി​ലേ​ക്ക് സ്ഥാ​നാ​ര്‍​ത്ഥി ക​ട​ക്കുകയാണ് പതിവ്.

മ​ണ്ഡ​ല​വു​മാ​യു​ള്ള ത​ന്‍റെ ഹൃ​ദ​യ​ബ​ന്ധം സൂ​ചി​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ്ര​സം​ഗ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. കു​ണ്ട​റ സി​റാ​മി​ക്സ്, അ​ലി​ന്‍റ്, കെ​ല്‍ തു​ട​ങ്ങി​യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​വേ​ണ്ടി ന​ട​ത്തി​യി​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഇഎ​സ്​ഐ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് സ്ഥാ​നാ​ര്‍​ഥിഅ​ക്ക​മി​ട്ടു പ​റ​യു​ന്നു.വി​ക​സ​നം എ​വി​ടെ​യെ​ന്നു​ള്ള ചോ​ദ്യ​ത്തി​ന് ഇ​താ ഇ​വി​ടെ​യെ​ന്ന് തൊ​ട്ടു കാ​ണി​ച്ച് പ​റ​യാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ സ​മ​ഗ്ര പു​രോ​ഗ​തി​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യുഡിഎ​ഫ് ചെ​യ​ര്‍​മാ​ന്‍ കു​രീ​പ്പ​ള്ളി സ​ലീം അധ്യക്ഷ​ത വ​ഹി​ച്ച യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് പാ​ര്‍​ല​മെ​ന്‍റ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കെ.​എ​സ്.വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ല്‍എ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ്റി.​സി. വി​ജ​യ​ന്‍, ജെ. ​മ​ധു, പി.​ജി. പ്ര​സ​ന്ന​കു​മാ​ര്‍, കെ.​ആ​ര്‍.​വി.സ​ഹ​ജ​ന്‍, ജി.വേ​ണു​ഗോ​പാ​ല്‍, ഫൈ​സ​ല്‍ കു​ള​പ്പാ​ടം,എ.​എ​ല്‍.നി​സാ​മു​ദീന്‍, രാ​ജു ഡി ​പ​ണി​ക്ക​ര്‍, ഫി​റോ​സ് ഷാ ​സ​മ​ദ്, നാ​സി​മു​ദ്ദീ​ന്‍ ല​ബ, ഷൈ​ജു കോ​ശി, കെ.​ബി. ഷ​ഹാ​ല്‍,കെ.ബാ​ബു​രാ​ജ​ന്‍, ബി​ജു പ​ഴ​ങ്ങാ​ലം, ജേ​ക്ക​ബ്ബ്, മ​നോ​ഹ​ര​ന്‍, ഇ.​ആ​സാ​ദ്, മു​ഖ​ത്ത​ല ഗോ​പി​നാ​ഥ്,അ​ജി,ഷി​ഹാ​ബു​ദ്ദീ​ന്‍, സ​ജീ​വ്, സ്റ്റീ​ഫ​ന്‍ ന​ല്ലി​ല, ഷാ​ന്‍ മു​ട്ട​യ്ക്കാ​വ്, ബാ​ബു​ക്കു​ട്ട​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.