അ​ന​ധി​കൃ​ത പ​ന്നി​ഫാം: നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Sunday, August 7, 2022 11:25 PM IST
കൊ​ട്ടാ​ര​ക്ക​ര: വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ന​വേ​ലി, മ​ഞ്ചാ​ടി​പ​ണം പ​ള്ളി​ക്ക് സ​മീ​പം അ​ന​ധി​കൃ​ത​മാ​യി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്നി​ഫാം മാ​റ്റി സ്ഥാ​പി​ക്കു​വാ​ൻ ന​ട​പ​ടി എ​ടു​ക്കാത്ത വെ​ട്ടി​ക്ക​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മീ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ​ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി
150 ഓ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. പ​ന്നി ഫാ​മി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ഇ​റ​ച്ചി മാ​ലി​ന്യ​ങ്ങ​ൾ പ​ന​വേ​ലി തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത് മൂ​ലം തോ​ട്ടി​ലെ ജ​ലം പൂ​ർ​ണ​മാ​യും മ​ലി​ന​മാ​വു​ക​യും പു​ഴു​ക്ക​ൾ നി​റ​യു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​യി​ലാ​ണ്. കൂ​ടാ​തെ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളും ഇ​വി​ടെ കൊ​ണ്ട് ത​ള്ളു​ക പ​തി​വാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ക​ണ്ണ​ട​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ ര​ണ്ട​ര മാ​സ​മാ​യി ഇ​തി​നെ​തി​രെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പ​ന്നി​ഫാം മാ​റ്റി സ്ഥാ​പി​ക്കാ​മെ​ന്ന് കൊ​ട്ടാ​ര​ക്ക​ര സി​ഐ​യു​ടെ മു​ന്നി​ൽ ഉ​ട​മ​ക​ൾ ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും അ​ത് പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധ​ത്തി​ന് ത​യാ​റാ​യ​ത്.​ വാ​ർ​ഡ് മെ​മ്പ​റു​ടെ​യും വി​വി​ധ രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​പ​രോ​ധം. കൊ​ട്ടാ​ര​ക്ക​ര എ​സ് എ​ച്ച് ഒ ​യു​ടെ നി​ർ​ദേശ​പ്ര​കാ​രം എ​സ് ഐ ​അ​ജ​യ​കു​മാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ച് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ന്നി​ഫാം അ​വി​ടെ​നി​ന്ന് മാ​റ്റി സ്ഥാ​പി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ച​തി​നു​ശേ​ഷ മാ​ണ് സ​മ​ര​ക്കാ​ർ പി​ന്തി​രി​ഞ്ഞ​ത്. സ​മ​ര​ത്തി​ന് നി​ര​പ്പി​ൽ വാ​ർ​ഡ് മെ​മ്പ​ർ അ​നി​മോ​ൻ കോ​ശി, സി​പി​ഐ സ​ദാ​ന​ന്ദ​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ടി.​എ​സ്.​ജ​യ​ച​ന്ദ്ര​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബി​നു മാ​ത്യു, ഷാ​ൻ പ​ന​വേ​ലി,എ​സ് രാ​ഘ​വ​ൻ,ദീ​പാ നി​ര​പ്പി​ൽ,അ​ജി വെ​ട്ടി​ക്ക​വ​ല, ര​തീ​ഷ് നി​ര​പ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.