വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ അ​നു​സ്മ​ര​ണം
Wednesday, July 6, 2022 11:21 PM IST
ചാ​ത്ത​ന്നൂ​ർ: വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി ആ​ർ​ട്സ് സ്പോ​ർ​ട്സ് ക്ല​ബ്‌ ആ​ന്‍റ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പാ​രി​പ്പ​ള്ളി ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ബാ​ല്യ​കാ​ല​സ​ഖി എ​ന്ന സി​നി​മ പ്ര​ദ​ർ​ശി​പ്പി​ച്ചു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ഗി​രീ​ഷ്കു​മാ​ർ ന​ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ശ​ര​ത്ച​ന്ദ്ര​കു​റു​പ്പ്, ര​തീ​ഷ്, അ​ന​ന്തു, ര​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി

ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ: ആ​യി​ര​വി​ല്ലി പാ​റ ഖ​ന​ന​ത്തി​നെ​തി​രെ ന​ട​ന്നു​വ​രു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഇ​ന്ന​ലെ ഇ​ള​മാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ഇ​ള​മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് വാ​ളി​യോ​ട് ജേ​ക്ക​ബ് ധ​ർ​ണ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി​ക്ര​മ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ഹ​മ്മ​ദ് റ​ഷീ​ദ്, പി.​കെ.​ബാ​ല​ച​ന്ദ്ര​ൻ, അ​ഷ​റ​ഫ്, ആ​ദ​ർ​ശ് ഭാ​ർ​ഗ​വ​ൻ, കെ.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, ക​ബീ​ർ, ബാ​ബു.​ജി, അ​നി​ൽ​കു​മാ​ർ, ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.